ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു; കിഫ്ബിക്കെതിരെയല്ല സുധാകരന്റെ വിമര്‍ശനം, ഐസക്കിനെതിരെ

പ്രത്യക്ഷത്തില്‍ നിരുപദ്രവമെന്ന് തോന്നുമെങ്കിലും പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ തോമസ് ഐസക്കിനെതിരെ നടത്തിയ പ്രസ്താവന വ്യക്തമായ ലക്ഷ്യത്തോടെ.കിഫ്ബിക്കെതിരെയാണ് സുധാകരന്‍ ആഞ്ഞടിച്ചത്. ആലപ്പുഴയില്‍ നടന്ന യോഗത്തിനിടെയായിരുന്നു വിവാദ പരാമര്‍ശം. ബജറ്റിനു പുറത്ത് പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിനെതിരെയാണ് മന്ത്രി സംസാരിച്ച് തുടങ്ങിയത്. വളരെ പെട്ടെന്നാണ് സംസാരം ധനവകുപ്പിന് എതിരായി മാറിയത്. ആള്‍ സുധാകാരനായതു കാരണം വിവാദമുണ്ടാകാന്‍ വലിയ താമസമുണ്ടായില്ല.
കിഫ്ബി പറ്റിപ്പാണെന്ന് പറഞ്ഞ മന്ത്രി സുധാകരന്‍ അതിനെ തരികിട എന്ന് വിശേഷിപ്പിക്കാനും മറന്നില്ല. പറയുന്നത് സുധാകരന്‍ ആയതിനാല്‍ ആദ്യമാരും ഗൗരവമായെടുത്തില്ല. മനോരമ ഒന്നാം പുറത്തില്‍ വാര്‍ത്ത നല്‍കിയതോടെ സംഗതി വിവാദമായി. അതോടെ മിണ്ടാതിരിക്കുന്നതിനു പകരം സുധാകരന്‍ നിഷേധിച്ചു.മന്ത്രി ഐസക്ക് ഇതുവരെയും പ്രതികരിച്ചിട്ടില്ല. സുധാകരന് മറുപടി നല്‍കിയാല്‍ അത് അപകടമാവുമെന്ന് ഐസക്കിനറിയാം. മന്ത്രി സുധാകരന്റെ നാക്കിന് ലൈസന്‍സ് ഇല്ലെന്ന് ഐസക്കിനറിയാം.
നിയമസഭയില്‍ മുഖ്യമന്ത്രി സുധാകരനെ പിന്തുണച്ചതോടെയാണ് ചിത്രം മാറിയത്. സുധാകരനെ സര്‍വാത്മനാ മുഖ്യമന്ത്രി പിന്തുണക്കുമെന്ന് ഐസക്ക് പോലും കരുതിയില്ല . സുധാകരന്‍ പറഞ്ഞത് ശരിയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. അദ്ദേഹത്തിന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. കിഫ് ബിക്കെതിരെ സുധാകരന്‍ ഒന്നും പറഞ്ഞില്ലെന്നും പിണറായി പറഞ്ഞു.
പിണറായിയുടെ വിശ്വസ്തനാണ് സുധാകരന്‍. ഐസക്കിനോട് മുഖ്യമന്ത്രിക്ക് തത്പര്യമേയില്ല. സി പി എമ്മിലെ ഗ്രൂപ്പുവഴക്കിന്റെ ഭാഗമായാണ് സുധാകരനും ഐസക്കും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍.
ഐസക്കിന്റെ ആളു ചമയലാണ് മുഖ്യമന്ത്രിയുടെ പ്രശ്‌നം. സുധാകരന്‍ അങ്ങനെയല്ല. സാമ്പത്തിക ഉപദേശകയായി ഗീതാഗോപിനാഥിനെ നിയമിച്ചതിലും ഐസക്കിന് ദിന്നാഭിപ്രായമുണ്ട്.
https://www.facebook.com/Malayalivartha























