പ്രിയപ്പെട്ടവരേ, എന്റെ മോചനത്തിനായി നിങ്ങള്‍ക്ക് എന്താണ് ചെയ്യാനാകുക? ദയവായി നിങ്ങള്‍ക്ക് കഴിയുന്നത് ചെയ്യുക; സഹായമഭ്യര്‍ത്ഥിച്ച് ഭീകരരുടെ പിടിയിലുള്ള ഫാദര്‍ ടോം ഉഴുന്നാലില്‍

കണ്ണീരോടെ ടോമച്ചന്‍. മോചനത്തിനായി സഹായമഭ്യര്‍ത്ഥിച്ച് ഭീകരരുടെ പിടിയിലുള്ള ഫാദര്‍ ടോം ഉഴുന്നാലില്‍. ഇക്കഴിഞ്ഞ ഏപ്രില്‍ പതിനഞ്ചിന് ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. വീഡിയോയില്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഒരു പ്ലക്കാര്‍ഡ് ഫാദര്‍ മടിയില്‍വെച്ചിട്ടുണ്ട!്. തന്റെ ആരോഗ്യാവസ്ഥ മോശമാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട അവസ്ഥയാണുള്ളതെന്നും വീഡിയോയില്‍ ടോം ഉഴുന്നാലില്‍ പറയുന്നു. പ്രിയപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് തന്റെ മോചനത്തിനായി എന്താണ് ചെയ്യാന്‍ സാധിക്കുക എന്ന് ടോം ചോദിക്കുന്നു. ചെയ്യാന്‍ കഴിയുന്നത് എത്രയും വേഗം ചെയ്യുക. അതിന് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം പറയുന്നു. ഇംഗ്ലീഷിലാണ് അദ്ദേഹം സംസാരിക്കുന്നത്. യെമനി ന്യൂസ് വെബ്‌സൈറ്റാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കോട്ടയം സ്വദേശിയായ ടോം ഉഴുന്നാലിനെ യെമനിലെ ഏദനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോകുന്നത്. ഫാദറിനൊപ്പമുണ്ടായിരുന്ന ഇന്ത്യന്‍ വംശജരായ നാല് കന്യാസ്ത്രീകളും നാല് ജോലിക്കാരികളും ഉള്‍പ്പെടെ പതിനാല് പേരെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. മോചനത്തിന് സഹായമഭ്യര്‍ത്ഥിച്ചുള്ള പാദറിന്റെ വീഡിയോ ഇതിന് മുന്‍പും പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഒരു വീഡിയോ പുറത്തു വന്നത്. ടോമിനെ തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.അതേസമയം, ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വേണ്ട നടപടി സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്
https://www.facebook.com/Malayalivartha























