4 വര്‍ഷത്തേക്ക് യുവതിക്ക് കിട്ടിയ ശമ്പളം 3500 രൂപ.. കൊച്ചിയില്‍ വീട്ടമ്മ ജോലിക്കാരിയോട് ചെയ്തത്!

നാല് വര്‍ഷം മുമ്പാണ് ഒരു അകന്ന ബന്ധുവിനൊപ്പം യുവതി കൊച്ചിയിലെ വൈപ്പിനിലുള്ള ഈ വീട്ടിലെത്തിയത്. അന്ന് തുടങ്ങിയ ദുരിത കഥകളാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 29ന് ലഭിച്ച ഒരു മിസിങ് കേസിലൂടെയാണ് യുവതി മെയ് 1ന് പോലീസിന്റെ കയ്യിലെത്തുന്നത്. എറണാകുളത്തെ വൈപ്പിനിലെ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു യുവതി. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി സ്വദേശിനിയാണ് നേപ്പാളി ഭാഷ സംസാരിക്കുന്ന യുവതി.
മാസം 5000 രൂപ ശമ്പളം തരും എന്നായിരുന്നു ജോലിക്ക് ചേരുമ്പോള്‍ ബന്ധുവിനോട് വീട്ടുകാര്‍ പറഞ്ഞിരുന്നത്. ജോലി തുടങ്ങുമ്പോള്‍ എനിക്ക് 3500 രൂപ തന്നിരുന്നു. ഇത് മാത്രമാണ് കഴിഞ്ഞ നാല് വര്‍ഷമായി എനിക്ക് തന്നിട്ടുള്ളത് ഞെട്ടിക്കുന്ന വിവരമാണ് കളമശ്ശേരി പോലീസ് സ്‌റ്റേഷന് മുന്നില്‍ വെച്ച് യുവതി മാധ്യമത്തോട് വെളിപ്പെടുത്തിയത്.
പണം കിട്ടാത്തത് പോകട്ടെ, എന്നാല്‍ തീരെ സഹിക്കാന്‍ പറ്റാതിരുന്നത് ശാരീരിക പീഡനങ്ങളായിരുന്നു. ചെറിയ തെറ്റിന് പോലും വളരെ ക്രൂരമായി ആക്രമിച്ചു. കൈ കൊണ്ടും വടി കൊണ്ടും ചൂല് കൊണ്ടും തവി കൊണ്ടും മറ്റും തല്ലുമായിരുന്നു. തല ഭിത്തിയില്‍ ഇടിക്കുമായിരുന്നു. പലപ്പോഴും ചോര വന്നിട്ടുണ്ട്. മരിക്കാന്‍ വേണ്ടിയാണ് ഒരു അവസരം കിട്ടിയപ്പോള്‍ ആ വീട്ടില്‍ നിന്നും താന്‍ ഓടി രക്ഷപ്പെട്ടത് എന്ന് യുവതി പറയുന്നു. എനിക്ക് ജീവിക്കണ്ട. ഏപ്രില്‍ 29നാണ് വീട്ടമ്മയെയും കുട്ടിയെയും പൂട്ടിയിട്ട ശേഷം യുവതി ആ വീട്ടില്‍നിന്നും രക്ഷപ്പെട്ടത്. ഒരു കത്തെഴുതാനോ ഫോണ്‍വിളിക്കാനോ എന്നെ സമ്മതിച്ചില്ല. എന്റെ സമ്മതമില്ലാതെ എന്റെ മുടി മുറിച്ചു.
ഞാറക്കല്‍ ബീച്ചിലേക്കാണ് യുവതി ഓടിയത്. മരിക്കാനായിരുന്നു ഇത്. അവിടെ വെച്ച് ഇവരെ കണ്ട ആരോ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. യുവതിയുടെ ശരീരത്തില്‍ മുറിവുകളും ചോര കട്ടപിടിച്ച പാടുകളും ഉണ്ടെന്നാണ് പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ പറയുന്നത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം വീട്ടമ്മ നിഷേധിക്കുകയാണ്. യുവതിയുടെ ശമ്പളം കൃത്യമായി ബന്ധുവിന്റെ കയ്യില്‍ ഏല്‍പ്പിച്ചിട്ടുണ്ട് എന്നും ഇവര്‍ പറയുന്നു. വീട്ടമ്മയ്‌ക്കെതിരെ പോലീസ് പീഡനക്കേസ് എടുത്തേക്കും. ഇതിനുള്ള തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ് ഇപ്പോള്‍.
https://www.facebook.com/Malayalivartha























