ഡി.വൈ.എഫ്.ഐക്കാര്‍ ക്ഷേത്രക്കുളത്തിന്റെ മതിലില്‍ ചെഗുവേരയുടെ ചിത്രം വരച്ചു; ആര്‍.എസ്.എസ് മായ്ച്ചു

കോവളം മുട്ടയ്ക്കാടില്‍ ക്ഷേത്രക്കുളത്തിന്റെ മതിലില്‍ ചെഗുവേരയുടെ ചിത്രം വരച്ചതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്. ഐ.ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് ജാമ്യത്തില്‍ വിട്ടതില്‍ പ്രതിഷേധിച്ച് ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇന്നലെ കോവളത്ത് ഹര്‍ത്താല്‍ നടത്തി.
കടയടപ്പിക്കാന്‍ വന്ന പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ തിരുവല്ലം എസ്.ഐ ശ്രീകാന്ത് മിശ്രയുടെ വലത കൈക്ക് പരിക്കേറ്റു. സംഘര്‍ത്തില്‍ പിടികൂടിയ യുവാവിനെ സ്‌റ്റേഷനില്‍ കൊണ്ടുപോയി തല്ലിച്ചതച്ചെന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ വൈകുന്നേരം കോവളം പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് കോവളം മുട്ടയ്ക്കാട് വലിയകുളത്തിന്റെ കരയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. കുളത്തിന്റെ മതിലില്‍ വരച്ച ചെഗുവേരയുടെ ചിത്രം മായ്ക്കാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം ഡി.വൈ.എഫ്.ഐക്കാര്‍ തടഞ്ഞതാണ് പ്രശ്‌നത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലില്‍ തലക്ക് പരിക്കേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ മണിക്കുട്ടന്‍ (27), റാണാ പ്രതാപ് (28) എന്നിവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ കണ്ണന്‍ (20), രാജേഷ് (26) ,ശ്യാംലാല്‍ (20), രഞ്ജിത് (26) എന്നിവരെ കോവളം പൊലീസ് പിടികൂടി. ഇരു വിഭാഗത്തിനുമെതിരെ കേസെടുത്ത പൊലീസ് പിടികൂടിയവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി കോവളത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കടകളടപ്പിക്കാന്‍ ശ്രമമാരംഭിച്ചത്.
കോവളം ജംഗഷനിലെ അക്ഷയ കേന്ദ്രം അടപ്പിക്കാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ഇതു സംഘര്‍ഷത്തിന് വഴിതെളിച്ചു. ബലപ്രയോഗത്തിനിടയില്‍ തിരുവല്ലം എസ്.ഐയുടെ കൈയ്യോടിഞ്ഞു. ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച എസ്.ഐയുടെ കൈയ്യില്‍ പ്ലാസ്റ്ററിട്ടു.
സംഭവവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കോവളം സ്വദേശി ഗോകുലിനെ (28) പൊലീസ് പിടികൂടി. ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചെന്നും എത്രയും പെട്ടെന്ന് ആസ്പത്രിയില്‍ കൊണ്ടു പോകണമെന്നും സ്‌റ്റേഷനിലെത്തിയ ബി ജെ പി നേതാക്കള്‍ ആവശ്യപ്പെട്ടു. വൈദ്യ പരിശോധനക്ക് വിഴിഞ്ഞം സര്‍ക്കാര്‍ ആസ്പത്രിയില്‍ എത്തിച്ച ഗോകുല്‍ കുഴഞ്ഞുവീണു. തുടര്‍ന്ന് 108 ന്റെ സഹായത്തോടെ ഗോകുലിനെ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ച് സമാധാനപരമായിരുന്നെന്ന് വിഴിഞ്ഞം സി.ഐ ഷിബു അറിയിച്ചു. ഫോര്‍ട്ട് എ.സി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha























