അച്ഛനൊപ്പം ബൈക്കില്‍ യാത്രചെയ്ത പന്ത്രണ്ടുകാരി ടിപ്പറിടിച്ച് മരിച്ചു

പൊന്നുമോളുടെ ചേതനയറ്റ ശരീരം പണിതീരാത്ത വീടിന്റെ ടെറസില്‍ കിടത്തുമ്പോള്‍ ആ കാഴ്ച കാണാനാകാതെ ഷിജിക്കും ഷീജയും അലമുറയിട്ടു. ചേച്ചിയെ വിളിച്ച് കുഞ്ഞനുജന്‍ അനന്ദു കണ്ണീരൊഴുകുന്നുണ്ടായിരുന്നു. ആ കുടുംബത്തിന്റെ വേദന നന്ദിയോടിന്റെയാകെ സങ്കടമായി മാറി . യൂണിഫോം വാങ്ങാന്‍ അച്ഛനൊപ്പം ബൈക്കില്‍ പോകവേ ടിപ്പര്‍ ഇടിച്ച് ദാരുണമായി മരിച്ച ആലംപാറ ഷിജി ഭവനില്‍ ചിന്നുവെന്ന ആദിത്യയുടെ (13 ) ഓമന മുഖം കാണാന്‍ ആയിരങ്ങളാണ് ഇന്നലെ നന്ദിയോട്ടേക്ക് ഒഴുകിയെത്തിയത്.
തലേന്ന് വാങ്ങിയ യൂണിഫോം മാറ്റിയെടുക്കാന്‍ അച്ഛനൊപ്പം ബൈക്കില്‍ നെടുമങ്ങാട്ടെ തുണിക്കടയില്‍ പോകുമ്പോഴാണ് പിന്നാലെ എത്തിയ ടിപ്പര്‍ പൊന്നുമോളുടെ ജീവന്‍ കവര്‍ന്നത്. അമിത വേഗത്തിലെത്തിയിരുന്ന ടിപ്പര്‍ ബൈക്കിനെ ഓവര്‍ ടേക്ക് ചെയുകയായിരുന്നു.
അപകടം മണത്ത ഷിജി മകളെ ചേര്‍ത്തുപിടിച്ച് ബൈക്ക് റോഡിന്റെ ഇടതുവശത്തേയ്ക്ക് ഒതുക്കിയെങ്കിലും ടിപ്പര്‍ ഇടിച്ചു വീഴ്ത്തി . ബൈക്കും ഷിജിക്കും റോഡരികിലേയ്ക്ക് വീണത് രക്ഷയായി. പക്ഷെ ടിപ്പറിന്റെ കൊളുത്തില്‍ കുടുങ്ങി മകള്‍ റോഡില്‍ ഇഴയുന്നത് കണ്ട് ഷിജിയുടെ ഹൃദയം പൊട്ടി.
കുട്ടിയുടെ ദേഹത്ത് ടയര്‍ കയറുന്നതും തലമുടി ഇളകി കൊളുത്തി തൂങ്ങുന്നതും ആ പിതാവിനെ തളര്‍ത്തുകയായിരുന്നു. ചെങ്കോട്ട ഹൈവേയിലെ ടിപ്പറുകളുടെ മരണ പാച്ചിലിന്റെ ഒടുവിലത്തെ ഇരയാണ് ഈ കുരുന്നു ജീവന്‍
https://www.facebook.com/Malayalivartha























