ടിപ്പറുകളുടെ മരണ പാച്ചില്‍; റോഡുകള്‍ കുരുതിക്കളമാകുന്നു

ടിപ്പര്‍ ലോറികളു ടെ മരണപ്പാച്ചില്‍ റോഡുകളെ കൊലക്കളമാക്കിയിട്ടും അധികൃതര്‍ മൗനത്തിലെന്ന് പരക്കെ ആക്ഷേപം. ഒരാഴ്ചയ്ക്കിടെ നെടുമങ്ങാട് ചെങ്കോട്ട റോഡില്‍ ടിപ്പര്‍ അപകടത്തില്‍ വിലപ്പെട്ട രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. ഇന്നലെ രാവിലെ ഒമ്പതരയോടെ നന്ദിയോട് താന്നിമൂട്ടിന് സമീപം ടിപ്പര്‍ അപകടത്തില്‍ പന്ത്രണ്ടു വയസുകാരിആദിത്യ മരിച്ചതാണ് ഒടുവിലത്തെ സംഭവം.
കഴിഞ്ഞ അഞ്ചാം തീയതി പഴകുറ്റി കല്ലംമ്പാറയില്‍വച്ച് അലക്ഷ്യമായി ഓടിച്ച ടിപ്പറിനടിയില്‍പ്പെട്ട് വെഞ്ഞാറമൂട് സ്വദേശിയും അവസാന വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി സജിന്‍(20)മരിച്ചതും ടിപ്പറുകളുടെ മരണപ്പാച്ചില്‍ കാരണമായിരുന്നു. തിരക്കുള്ള സമയങ്ങളില്‍ ടിപ്പറുകള്‍ റോഡിലിറക്കരുതെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടാറില്ല. നിയമങ്ങള്‍ പാലിക്കുന്നുണ്ടൊ എന്ന് പരിശോധിക്കാന്‍ പൊലീസ് ആര്‍.ടി.ഒ അധികൃതരും തയ്യാറാകുന്നില്ല.
വഴി നീളെ നിന്ന് ഹെല്‍മറ്റ് വയ്ക്കാതെ പോകന്ന യാത്രക്കാരെ പിടിച്ച് പെറ്റി അടിച്ച് കൃത്യനിര്‍വ്വഹണം പൂര്‍ത്തിയാക്കുകയാണ് ചെയ്യുന്നതെന്നാണ് ആക്ഷേപം. പാസില്ലാതെ കടത്തുന്ന പാറയും മണലുമെല്ലാം കൊണ്ടുപോകുന്ന ടിപ്പറുകള്‍ മരണപ്പാച്ചിലാണ് നടത്തുന്നത്. അടുത്തിടെ തഹസീല്‍ദാര്‍ നടത്തിയ റെയ്ഡില്‍ പാസില്ലാതെ പാറ കടത്തിയ മൂന്ന് ടിപ്പര്‍ ലോറികള്‍പിടികൂടിയിരുന്നു. എന്നാല്‍ ഇത്തരം ലോറികളൊന്നും വഴിയരികില്‍ ചെക്കിംഗ് നടത്തുന്ന പൊലീസുകാര്‍ കാണുന്നില്ലെന്നതാണ് ആശ്ചര്യം.
https://www.facebook.com/Malayalivartha























