പ്രവാസികളുടെ കുടുംബങ്ങൾക്ക് പിന്തുണ നൽകുക എന്നതാണ് സഹകരണ സംഘത്തിന്റെ പ്രധാന ഉദ്ദേശം

തൊഴില്‍ നഷ്ടപ്പെട്ടും വിസ കാലാവധി കഴിഞ്ഞും നാട്ടിലെത്തുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് തുണയാകാന്‍ സംസ്ഥാനത്തെ ആദ്യത്തെ സഹകരണ കൂട്ടായ്മ കാസര്‍കോട് ജില്ലയിലെ നീലേശ്വരത്ത് തുടങ്ങി. വിദേശത്തെ തൊഴില്‍ പ്രസിസന്ധികള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ തിരിച്ചുവരവിന്റെ പാതയിലായതിനെ തുടര്‍ന്നാണ് പ്രതിസന്ധിയില്‍ നിന്നും കരകയറ്റുക എന്ന ലക്ഷ്യത്തോടെ സഹകരണ കൂട്ടായ്മക്ക് രൂപം നല്‍കിയത്. തൊഴില്‍ നഷ്ട്ടപെട്ട പ്രവാസി കുടുംബങ്ങള്‍ക്ക് ഒരു കൈത്താങ്ങായി മാറാനാണ് അറുപത് പ്രവാസികള്‍ ചേര്‍ന്ന് നീലേശ്വരം ആസ്ഥാനമായി സംസ്ഥാനത്ത് ഇതാദ്യമായി രൂപീകരിച്ച പ്രവാസി ക്ഷേമ സഹകരണ സംഘം ആഗ്രഹിക്കുന്നത്.
ബാങ്കിംഗ് മേഖലക്ക് പുറമെ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കാനും കോഫീ ഹൌസ് പോലുള്ള ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാനും സംഘം ഉദ്ദേശിക്കുന്നുണ്ട്. ഗള്‍ഫില്‍ നിന്ന് മടങ്ങിവന്നവരും നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്നവരും പ്രവാസികളുടെ കുടുംബാംഗങ്ങളും സംഘത്തില്‍ അംഗങ്ങളാണ് എന്ന പ്രത്യേകത കൂടിയുണ്ട് ഈ കൂട്ടായ്മക്ക്. മൂലധനം അംഗങ്ങളില്‍ നിന്നും ഷെയര്‍ പിരിവിലൂടെ സ്വീകരിക്കാനാണ് പദ്ധതി ഇത് വഴി പുതിയ സംരംഭങ്ങള്‍ തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
ആദ്യത്തെ സംഘമാണ് നീലേശ്വരത്ത് തുടക്കം കുറിച്ചത്. രണ്ടാമത്തെ സംഘം ഉദുമയില്‍ ഉടനെ ആരംഭിക്കും. മുപ്പത് വര്‍ഷത്തോളം ദുബായിലും ബഹ്‌റൈനിലും ജോലി ചെയ്ത ശേഷം നാട്ടില്‍ തിരിച്ചെത്തിയ പി ചന്ദ്രനാണ് സംഘത്തിന്റെ പ്രസിഡണ്ട്. മുഹമ്മദ് റാഫിയാണ് വൈസ് പ്രസിഡണ്ട്. പ്രവാസികളുടെ പുനരധിവാസം എല്ലാവരെയും അലട്ടുന്ന ഗൗരവമേറിയ പ്രശ്‌നത്തിനാണ് ഈ സംഘങ്ങള്‍ വഴി പ്രശ്‌നപരിഹാരം കണ്ടെത്താന്‍ ശ്രെമിക്കുന്നത്.
https://www.facebook.com/Malayalivartha























