കെ.എം.മാണിയോട് ശണ്ഠ വേണ്ടെന്ന് ഹൈക്കമാന്റ്: ദൂതുമായി വന്നത് ആന്റണി

കെ.എം.മാണിയോട് ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസുകാരോട് മാണിക്കെതിരെയുള്ള നീക്കങ്ങളില്‍ നിന്നും പിന്‍മാറണമെന്ന് എ.കെ.ആന്റണി നിര്‍ദ്ദേശം നല്‍കിയതായി സൂചന. എം.എം.ഹസന്‍, ഉമ്മന്‍ ചാണ്ടി, കെ.മുരളീധരന്‍ തുടങ്ങിയ കേരള നേതാക്കളെയാണ് ആന്റണി തന്റെ വ്യക്തമായ നിലപാട് അറിയിച്ചത്.
ഒരു തരത്തിലും മാണിയെയും കേരള കോണ്‍ഗ്രസിനെയും പ്രകോപിപ്പിക്കരുതെന്ന് ആന്റണി ആവശ്യപ്പെട്ടു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം കേരള നേതാക്കള്‍ക്കായിരിക്കുമെന്നും ആന്റണി അറിയിച്ചു.
ഹൈക്കമാന്റ് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആന്റണി ഇക്കാര്യം തന്റെ സഹപ്രവര്‍ത്തകരെ അറിയിച്ചത്.മാണിക്ക് പിന്നാലെ ലീഗും കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങുന്നുണ്ടെന്ന സൂചനകള്‍ക്കിടയിലാണ് ആന്റണിയുടെ സന്ദര്‍ശനം.രാജ്യത്താകെ കോണ്‍ഗ്രസ് വന്‍ പ്രതിസന്ധി നേരിടുകയാണ്. കോണ്‍ഗ്രസില്‍ നിന്നും സി പി എമ്മിലേക്കും ബിജെപിയിലേക്കും ഒഴുക്ക് തുടരുകയാണ്. ഇങ്ങനെയാണ് പോക്കെങ്കില്‍ കോണ്‍ഗ്രസിന് ഇന്ത്യയില്‍ അഡ്രസില്ലാതെ പോകുമെന്ന് ആന്റണിക്കറിയാം. അതിനിടയിലാണ് കെ.എം.മാണിയെ പോലുള്ള വോട്ടു ബാങ്കുകളെ പിണക്കുന്നത്.
എം.എം.ഹസന്‍ മാണിയെ സ്വാഗതം ചെയ്ത് പ്രസ്താവന ഇറക്കിയത് ആന്റണിയുടെ അറിവോടെയാണ്. രാഹുല്‍ ഗാന്ധിയെ കൊണ്ട് മാണിയെ വിളിപ്പിക്കാനിരിക്കയായിരുന്നു ആന്റണി. അതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി കോട്ടയം ജില്ലാ പഞ്ചായത്തിലെ സംഭവ വികാസങ്ങള്‍ ഉണ്ടായത്.
കഴിഞ്ഞ ദിവസം നടന്ന യു ഡി എഫ് യോഗത്തില്‍ ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് മാണിക്കെതിരെ ശക്തമായ രീതിയില്‍ സംസാരിച്ചിരുന്നു. കെ.എം.മാണിയെ യുഡിഎഫില്‍ നിന്നും പുറത്താക്കുകയാണ് രമേശിന്റെ ലക്ഷൃം. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ തനിക്ക് മുഖ്യമന്ത്രിയാകണമെന്നുണ്ടങ്കില്‍ മാണി പാടില്ല. അദ്ദേഹം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി കസേരയില്‍ ഉമ്മന്‍ ചാണ്ടി നോട്ടമിടും.
ഡല്‍ഹിയിലെ പള്‍സ് നന്നായറിയാവുന്ന നേതാവാണ് ആന്റണി. യു ഡി എഫില്‍ നില്‍ക്കുന്ന ആരെയും പിണക്കിവിടാന്‍ ഹൈക്കമാന്റ് തയ്യാറല്ല.പി.ജെ.കുര്യന്‍ മാണിയെ അനുകൂലിച്ച് നടത്തിയ പ്രസ്താവനയും ഹൈക്കമാന്റിന്റെ അറിവോടെ തന്നെയാണ്. മാണിക്കെതിരെ നിലപാട് മയപ്പെടുത്തി യു.ഡി.എഫ്; തദ്ദേശ സ്ഥാപനങ്ങളിലെ സഹകരണം തുടരും
https://www.facebook.com/Malayalivartha























