കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചന്വേഷിക്കാൻ നടപടി വേണമെന്നും മേയര്‍

നഗരസഭയുടെ അനുമതിയില്ലാതെ റോഡ് കുത്തി പൊളിച്ച് കേബിളിലിട്ട എയര്‍ടെല്ലിനെതിരെ നടപടിയുമായി കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍. കൊച്ചി നഗരസഭയില്‍ അനുമതിയില്ലാതെ റോഡ് പൊളിച്ച് കേബിള്‍ ഇട്ടതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. ആരോപണം ഉയരുന്നതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നഗരസഭാ സെക്രട്ടറിക്ക് മേയര്‍ നിര്‍ദ്ദേശം നല്‍കിയത് .
അനധികൃതമായി റോഡ് പൊളിച്ചത്തില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും ഇതില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ പങ്കിനെകുറിച്ചന്വേഷിക്കാന്‍ നടപടി വേണമെന്നും മേയര്‍ ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha























