കോട്ടയം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി

കോട്ടയം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കുമരകം പഞ്ചായത്തിലെ ബിജെപി അംഗങ്ങളെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നാരോപിച്ചാണ് ജില്ലയില്‍ ഹര്‍ത്താലിനു ബിജെപി ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
കാഞ്ഞിരപ്പള്ളി രൂപത റൂബി ജൂബിലി സമ്മേളനം(കാഞ്ഞിരപ്പള്ളി), കേരള ക്ഷേത്രസംക്ഷ്രണ സമിതി സംസ്ഥാന സമമ്മളനം(ഏറ്റുമാനൂര്‍), കേരള ഗണക മഹാസഭാ സമ്മേളനം(കോട്ടയം), പാല്‍, പത്രം എന്നിവയ്ക്കു പുറമെ അവശ്യ സര്‍വീസുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ബിജെപി ജില്ല പ്രസിഡന്റ് എന്‍.ഹരി പറഞ്ഞു.
സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകളും സര്‍വീസ് നടത്തുന്നുണ്ട്.
എംജി സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ക്കൊന്നും മാറ്റമില്ല.
https://www.facebook.com/Malayalivartha
























