വാട്‌സാപ്പിലൂടെ പ്രണയം മുത്തപ്പോള്‍ വിവാഹം ആലോചിച്ചു; വിവാഹ സമയത്ത് വരനെ കണ്ടില്ല; അന്വേഷിച്ച് ചെന്നപ്പോള്‍ കണ്ടതോ ഇങ്ങനെ

സോഷ്യല്‍ മീഡിയയിലൂടെ പ്രണയിച്ച് വിവാഹ ദിവസമെത്തിയപ്പോള്‍ വരനെ കാണാനില്ല. മൂഹൂര്‍ത്തസമയം കഴിഞ്ഞിട്ടും വിവാഹം തീരുമാനിച്ചിരുന്ന ക്ഷേത്രത്തില്‍ എത്താതിരുന്ന വരനെ അന്വേഷിച്ച് പൊലീസ് ചെന്നപ്പോള്‍ കണ്ടത് ഒന്നും അറിയാതെ കൂര്‍ക്കം വലിച്ചുറങ്ങുന്ന വരനെയും.
കിനാത്തില്‍ തോട്ടുകരയിലെ എ.വി.ഷിജു(26)വും സമീപപ്രദേശത്തെ യുവതിയും തമ്മിലുള്ള വിവാഹം തൃക്കരിപ്പൂര്‍ ചക്രപാണിക്ഷേത്രത്തില്‍ വെച്ച് ബുധനാഴ്ച നടത്താനായിരുന്നുതീരുമാനിച്ചിരുന്നത്. മുഹൂര്‍ത്തസമയം അവസാനിക്കാറായിട്ടും വരനെയും ബന്ധുക്കളെയും കാണാതായതോടെ ഇയാളുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പയ്യന്റെ വീട്ടുകാര്‍ക്കും കല്ല്യാണക്കാര്യം അറിയില്ല. തുടര്‍ന്ന് യുവതിയും ബന്ധുക്കളും ചന്തേര പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.
സ്‌റ്റേഷനിലെത്തിയ ഇരുവീട്ടുകാരും തമ്മില്‍ അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും വിവാഹത്തിന് സമ്മതമല്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു വരനും വീട്ടുകാരും. വധുവിന്റെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് യുവാവിനെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു. നിര്‍മ്മാണത്തൊഴിലാളിയായ യുവാവും യുവതിയും തമ്മില്‍ മൊബൈല്‍ ഫോണ്‍ വഴിയാണ് പ്രണയം ആരംഭിച്ചത്. പ്രണയബന്ധം വളര്‍ന്നതോടെ യുവാവ് വിട്ടുകാരറിയാതെയാണ് വിവാഹത്തിനുള്ള സ്ഥലവും തീയതിയും തീരുമാനിച്ചത്. വധുവിന്റെ വീട്ടുകാര്‍ 200 പേര്‍ക്കുള്ള ഭക്ഷണവും ഏര്‍പ്പാടാക്കിയിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്.
https://www.facebook.com/Malayalivartha
























