മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലായിരുന്നു; പിണറായി

കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വകുപ്പുകള്‍ തമ്മില്‍ ഏകോപനത്തിന്റെ പ്രശ്‌നമില്ലായിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പൊലീസിനെയോ സര്‍ക്കാരിനെയോ അറിയിച്ചില്ലെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി നിയമസഭയില്‍ പറഞ്ഞു.
നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ കളക്ടര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ കീഴ്വഴക്കങ്ങള്‍ ലംഘിക്കുകയാണ് കളക്ടര്‍ ചെയ്തതെന്നും പിണറായി വിശദീകരിച്ചു. ഇവിടെ അതുണ്ടായില്ല. വകുപ്പുകള്‍ തമ്മില്‍ എകോപനത്തിന്റെ പ്രശ്‌നം വരുന്നില്ല. പൊതുഭരണവും ആഭ്യന്തരവും മുഖ്യമന്ത്രിയുടെ വകുപ്പുകളാകണ്. ജില്ലാ കലക്ടറും സബ് കലക്ടറും പൊതുഭരണത്തില്‍ കീഴിലാണ് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ സഭയെ അറിയിച്ചു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തിനു ശേഷം ഒഴിപ്പിക്കല്‍ നടപടികളില്‍ തടസ്സം നേരിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha
























