കണ്ണൂരില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ അക്രമികള്‍ വെട്ടിക്കൊന്നു. കക്കംപാറ സ്വദേശി ചൂരക്കാട് ബിജു (34)വാണ് മരിച്ചത്. സി.പി.എം പ്രവര്‍ത്തകനായിരുന്ന പയ്യന്നൂര്‍ സി.വി.ധന്‍രാജിനെ വധിച്ച കേസിലെ പന്ത്രണ്ടാം പ്രതിയാണ് കക്കംപാറ മണ്ഡല്‍കാര്യവാഹ് കൂടിയായ ബിജു.
വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ബിജുവിനെ പാലക്കോട് പാലത്തില്‍ വച്ച് അക്രമി സംഘം തടഞ്ഞുനിര്‍ത്തിയ ശേഷം വെട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ബിജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
https://www.facebook.com/Malayalivartha
























