ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ബിജെപി ഹര്‍ത്താല്‍ തുടങ്ങി

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. മാഹിയിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, പാല്‍, പത്രം, ആശുപത്രി തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്നലെ വൈകിട്ടാണ് രാമന്തളി മണ്ഡലം കാര്യവാഹക് കക്കംപാറയിലെ ചൂരിക്കാട്ട് ബിജുവാണ് (34) അക്രമികളുടെ വെട്ടേറ്റു മരിച്ചത്. കൊലപാതകത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു ബിജെപി നേതൃത്വം ആരോപിച്ചു. കൊലപാതകത്തില്‍ പങ്കില്ലെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു. 2016 മേയ് മുതല്‍ ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ നടക്കുന്ന എട്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്.
കക്കംപാറയിലെ പണ്ടാരവളപ്പില്‍ പുരുഷോത്തമന്‍-ചൂരിക്കാട് നാരായണി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. ബിജുവിന്റെ മൃതദേഹം ഇന്നു 12ന് പയ്യന്നൂരിലും ഒന്നിനു കക്കംപാറയിലും പൊതുദര്‍ശനത്തിനു വച്ച ശേഷം 1.30നു കക്കംപാറ സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും. സഹോദരങ്ങള്‍: സുനില്‍, സുഭാഷ് (ദുബായ്), രതീഷ് (മസ്‌കത്ത്), ബിന്ദു.
പെയിന്റിങ് തൊഴിലാളിയായ ബിജു ജോലി കഴിഞ്ഞു പഴയങ്ങാടി ഭാഗത്തു നിന്നു ബൈക്കില്‍ വരുമ്പോള്‍, കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം പാലക്കോട് പാലം കഴിഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തു വച്ചു വെട്ടി വീഴ്ത്തുകയായിരുന്നു. കഴുത്തില്‍ സാരമായി പരുക്കേറ്റ ബിജു സംഭവസ്ഥലത്തു തന്നെ മരിച്ചു. പൊലീസ് എത്തിയാണു മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. സിപിഎം പ്രവര്‍ത്തകനായ കുന്നരുവിലെ ധനരാജ് വധക്കേസിലെ 12-ാം പ്രതിയായിരുന്നു ബിജുവെന്നു പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























