പരീക്ഷയെഴുതാന്‍ പോയ പെണ്‍കുട്ടികള്‍ പോയത് ഗോവയില്‍

വീട്ടുകാരറിയാതെ ഗോവ കാണാന്‍ പോയ മൂന്ന് യുവതികള്‍ പോലീസ് പിടിയിലായി. ഇടുക്കി അറക്കുളം സ്വദേശികളായ മൂന്ന് യുവതികളെ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കണ്ണൂരിലെത്തിയ ട്രെയിനില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഇവരെ പോലീസ് കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് ഇവര്‍ ഗോവക്ക് വണ്ടി കയറിയത്. രാവിലെ പരീക്ഷയെഴുതാനായി പോകുന്നതായി പറഞ്ഞാണ് ഇവരില്‍ വിദ്യാര്‍ത്ഥിനികളായ രണ്ട് പേര്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. വൈകിട്ട് ആറ് മണി കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെ രക്ഷിതാക്കള്‍ പരാതിയുമായി കാഞ്ഞാര്‍ സ്‌റ്റേഷനിലെത്തുകയായിരുന്നു.
തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് രക്ഷയായത്. യുവതികളെ താക്കീത് ചെയ്ത ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
https://www.facebook.com/Malayalivartha
























