എസ്.ബി.ടി.യുടെ സേവനങ്ങളും എസ്.ബി.ഐ പിന്‍വലിച്ചു

ശമ്പള അക്കൗണ്ടുകള്‍ സീറോ ബാലന്‍സ് അക്കൗണ്ടായി നിലനിര്‍ത്തുമെന്ന് പറഞ്ഞ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) വാഗ്ദാനം വിഴുങ്ങി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതടക്കമുള്ള ശമ്പള അക്കൗണ്ടുകളാണ് സീറോ ബാലന്‍സില്‍നിന്നു മാറ്റിയത്. പലരും ബാങ്കില്‍ നേരിട്ടെത്തി അന്വേഷിക്കുമ്പോഴാണ് അക്കൗണ്ട് മാറ്റിയ വിവരം അറിയുന്നത്.
എസ്.ബി.ടിയുടെ പാസ് ബുക്കില്‍ സീറോ ബാലന്‍സ് സാലറി എസ്.ബി. അക്കൗണ്ട് എന്ന് രേഖപ്പെടുത്തിയവ പോലും മുന്നറിയിപ്പില്ലാതെ മാറ്റി. ഇത് ഇടപാടുകാരോടുള്ള വഞ്ചനയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പള അക്കൗണ്ടുകളും കൂട്ടത്തോടെ സീറോ ബാലന്‍സില്‍നിന്നു മാറ്റിയിട്ടുണ്ട്. ഇവ സീറോ ബാലന്‍സായി നിലനിര്‍ത്താന്‍ മുഴുവന്‍ രേഖകളും വീണ്ടും ഹാജരാക്കണമെന്നാണ് നിര്‍ദേശം. സ്ഥാപനത്തിലെ സ്ഥിര ജീവനക്കാരനാണെന്നും ശമ്പള അക്കൗണ്ടാണെന്നും വ്യക്തമാക്കുന്ന കത്താണ് തിരിച്ചറിയല്‍ രേഖകള്‍ സഹിതം ഹാജരാക്കേണ്ടത്.
എസ്.ബി.ടി. അക്കൗണ്ടില്‍ മറ്റിടങ്ങളിലെ ശാഖകളില്‍നിന്നു പണം അടയ്ക്കുന്നതിന് പ്രത്യേക നിരക്ക് ഈടാക്കിയിരുന്നില്ല. എസ്.ബി.ഐ. ആയതോടെ അതും നിലച്ചു. അക്കൗണ്ടുള്ള ശാഖയില്‍ അല്ലാതെ നൂറുരൂപ അടച്ചാലും 57.50 രൂപ ചാര്‍ജ് നല്‍കണം. ഇതും ഇടപാടുകാര്‍ക്കു തിരിച്ചടിയായി. ലയനം ഇടപാടുകാരെ ബാധിക്കില്ലെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്.
എന്നാല്‍, അക്കൗണ്ട് നമ്പറും എ.ടി.എം. കാര്‍ഡും മാറ്റമില്ലാതെ തുടരുമെന്നതാണ് സേവനങ്ങള്‍ അതേപടി ലഭിക്കുമെന്ന് പറഞ്ഞതിലൂടെ ഉദ്ദേശിച്ചതെന്നാണ് ഇപ്പോള്‍ ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
https://www.facebook.com/Malayalivartha
























