ഇടവമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട 14ന് തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നട തുറക്കും. തുടര്‍ന്ന് ശ്രീകോവിലിനുള്ളില്‍ വിളക്ക് തെളിക്കും. മറ്റ് പൂജകള്‍ അന്ന് ഉണ്ടാകില്ല. 15ന് രാവിലെ മുതല്‍ വിശേഷാല്‍ പൂജ ആരംഭിക്കും.
ചടങ്ങുകള്‍ക്ക് തന്ത്രിയും മേല്‍ശാന്തിയും കാര്‍മികത്വം നല്‍കും. ഇടവമാസ പൂജകള്‍ പൂര്‍ത്തിയാക്കി മേയ് 19ന് രാത്രി നട അടക്കും. എണ്ണത്തോണിയില്‍നിന്ന് എടുത്ത് പമ്പയില്‍ സൂക്ഷിച്ചിരിക്കുന്ന കൊടിമരം മേയ് 22ന് ശബരിമല സന്നിധാനത്തേക്ക് കൊണ്ടുപോകും. 2000 പേരടങ്ങുന്ന സംഘമാണ് പമ്പയില്‍നിന്ന് കൊടിമരം കൈമാറി സന്നിധാനത്തെത്തിക്കുന്നത
നിലം തൊടാതെയാണ് കൊടിമരം എത്തിക്കുക. നീലിമല, അപ്പാച്ചിമേട് വഴിയാണ് കൊണ്ടുപോവുക. കൊടിമരം പൊതിയാനുള്ള ചെമ്പുപറകളില്‍ സ്വര്‍ണപ്പാളികള്‍ ഘടിപ്പിച്ചുവരുകയാണ്. ജൂണ്‍ 25നാണ് ശബരിമലയില്‍ പുതിയ കൊടിമരം സ്ഥാപിക്കുന്നത്
https://www.facebook.com/Malayalivartha
























