വ്യാജ സ്‌കൂളിന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങള്‍ ; അമ്പതിനായിരം മുതല്‍ മൂന്നുലക്ഷം വരെ സെക്യൂരിറ്റി, ഇരകളോ നിര്‍ധനരായ സ്ത്രീകള്‍

വ്യാജ സ്‌കൂളിന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ചിറങ്ങര സ്വദേശികളായ മുളയ്ക്കല്‍ സഞ്ജീവ്(57), സഹായി കൂത്താട്ട് വീട്ടില്‍ സംഘമിത്ര(57)എന്നിവരാണ് അറസ്റ്റിലായത്. കട്ടിപ്പൊക്കത്തെ വാടക വീട്ടില്‍ ചൈതന്യ സ്‌കൂളിന്റെ പേരിലായിരുന്നു തട്ടിപ്പ്.
സ്‌കൂളിലേക്ക് അധ്യാപകരെയും സ്റ്റാഫുകളെയും നിയമിക്കുന്നുവെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ സെക്യൂരിറ്റിയായി വാങ്ങി. സാമൂഹിക മാധ്യമങ്ങളിലും വിദ്യാഭ്യാസ ലേഖനങ്ങളിലും പരസ്യം നല്‍കിയാണ് പ്രതി ഉദ്യോഗാര്‍ഥികളെ വലയിലാക്കിയത്. പോലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ പ്രതി പുതിയതായി പരസ്യങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലായിരുന്നു. എല്‍.എല്‍.ബിയും മാസ്റ്റര്‍ ഡിഗ്രിയും ഉണ്ടെന്ന് അവകാശപ്പെടുന്ന ഇയാള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട് പോയെന്നാണ് പോലീസില്‍ പറഞ്ഞത്.
എന്നാല്‍ ഇയാള്‍ ഈ പരീക്ഷകള്‍ പാസായിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. സ്‌കൂളിലേക്ക് അധ്യാപകര്‍, പ്രിന്‍സിപ്പല്‍, ക്ലാര്‍ക്ക്, ഓഫീസ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് ആളുകളെ ആവശ്യമുണ്ടെന്നു കാണിച്ച് പരസ്യം നല്കുകയാണ് പതിവ്. ഇന്റര്‍വ്യൂവിന് എത്തിയവരില്‍നിന്ന് അമ്പതിനായിരം മുതല്‍ മൂന്നുലക്ഷം രൂപവരെയാണ് സെക്യൂരിറ്റിയായി വാങ്ങിയത്.
തൃശൂര്‍, ഒല്ലൂര്‍ എന്നിവിടങ്ങളിലും ഇയാള്‍ സമാനരീതിയിലുള്ള തട്ടിപ്പുകള്‍ നടത്തിയതായും പോലീസ് പറഞ്ഞു. നിര്‍മാണത്തിലിരിക്കുന്ന വലിയ കെട്ടിടങ്ങളുടെ ഫോട്ടോയെടുത്ത് പുതിയ സ്‌കൂള്‍ കെട്ടിടമാണെന്ന് വിശ്വസിപ്പിച്ചാണ് പണം കൈപ്പറ്റുന്നത്. ജോലിയില്‍ പ്രവേശിക്കുന്നവരെ ഒന്ന്, രണ്ട് മാസങ്ങള്‍ക്കുള്ളില്‍ എന്തെങ്കിലും കാരണം ഉണ്ടാക്കി പിരിച്ചുവിടുകയാണു പതിവ്. തട്ടിപ്പിന് ഇരയായവരില്‍ ഭൂരിഭാഗവും നിര്‍ധനരായ സ്ത്രീകളാണ്.
കൃത്യമായി ശമ്പളം ലഭിക്കാത്തതിനെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരേ എന്തെങ്കിലും ആരോപണം ഉന്നയിച്ച് െഹെക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യും. ഡിെവെ.എസ്.പി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍, മാധ്യമങ്ങള്‍ തുടങ്ങി 20ല്‍പരം പേര്‍ക്ക് അമ്പതുലക്ഷം രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇയാള്‍ െഹെക്കോടതിയില്‍ മാനനഷ്ടക്കേസുകളും നല്‍കിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
2009ല്‍ ആള്‍മാറാട്ടം നടത്തിയതുള്‍പ്പെടെ മൂന്ന് വഞ്ചനക്കേസുകളിലെ പ്രതിയാണെന്നു പോലീസ് അറിയിച്ചു. ചാലക്കുടി എസ്.ഐ. ജയേഷ് ബാലന്റെ നേതുത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























