പോലീസ് ആസ്ഥാനത്ത് സെന്‍കുമാര്‍ നടത്തിയ സ്ഥലമാറ്റങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കിയതോടെ പോലീസ് ആസ്ഥാനം അച്ചടക്കരാഹിത്യത്തിന്റെ കൂത്തരങ്ങായി മാറുന്നു

സ്ഥലം മാറ്റം റദ്ദാക്കിയെങ്കിലും സെന്‍കുമാര്‍ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥര്‍ വെള്ളം കുടിക്കുമെന്ന് ഉറപ്പായി. ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇപ്പോള്‍ സര്‍ക്കാര്‍ നില്‍ക്കുമെങ്കിലും ഭാവിയില്‍ അവര്‍ക്ക് തന്നെ ബുദ്ധിമുട്ട് ഉണ്ടാകും. കാരണം ഉദ്യോഗസ്ഥരുടെ സര്‍വീസ് ബുക്കില്‍ നടപടികള്‍ രേഖപ്പെടുത്തേണ്ടത് സംസ്ഥാന പോലീസ് മേധാവിയാണ്.
സര്‍വീസ് ബുക്കും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സെന്‍കുമാറിനെ ആരും പഠിപ്പിക്കേണ്ടതില്ല. നേരത്തെയും അച്ചടക്കരാഹിത്യം കാണിച്ച ഉദ്യോഗസ്ഥരെ സെന്‍കുമാര്‍ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. ടി. ബ്രാഞ്ചില്‍ നിന്നും കുമാരി ബീനയെ സെന്‍കുമാര്‍ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ അവര്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കുകയാണ് ചെയ്തത്. ഒരു ജൂനിയര്‍ ഉദ്യോഗസ്ഥ സംസ്ഥാന പോലീസ് മേധാവിക്കെതിരെ കേസു കൊടുത്തത് ഗുരുതര ക്യത്യവിലോപമാണ്. ഒരു പോലീസ് മേധാവിയും അക്കാര്യം അംഗീകരിച്ച് നല്‍കില്ല . കുമാരി ബീനയുടെ നടപടി സര്‍വീസ് ചട്ടങ്ങളുടെ ലംഘനവുമാണ്.
സര്‍ക്കാരിന്റെ പിന്‍ബലത്തോടെയാണ് ബീനയുടെ പ്രവര്‍ത്തനങ്ങള്‍. ഭരണകക്ഷി എംഎല്‍എക്ക് വധഭീഷണിയുണ്ടെന്ന പരാതി ബീന മുക്കിയെന്നാണ് സെന്‍കുമാര്‍ പറയുന്നത്. ബീനയില്‍ നിന്നും പരാതി എഴുതി വാങ്ങിയത് ചീഫ് സെക്രട്ടറിയുടെ ഓഫീസാണെന്ന് പറയപ്പെടുന്നു. പോലീസ് ആസ്ഥാനവും സര്‍ക്കാരും തമ്മിലുള്ള വടംവലി കോടതിയിലെത്തിയിരിക്കുകയാണ്. അച്ചടക്ക ലംഘനം കാണിക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയാല്‍ സമ്പുര്‍ണ്ണ അരാജകത്വമായിരിക്കും ഫലം.

സെന്‍കുമാര്‍ വിരമിച്ചാലും ഇത്തരം ഉദ്യോഗസ്ഥരുടെ അച്ചടക്ക ലംഘനം അങ്ങനെ തന്നെ തുടരും. പോലീസിനുള്ളില്‍ അച്ചടക്ക ലംഘനം ഉണ്ടായാല്‍ അത് സര്‍ക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കും.
https://www.facebook.com/Malayalivartha
























