മരണത്തെപ്പറ്റി തിരക്കഥയെഴുതിയ ശേഷം യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി

മരണത്തെപ്പറ്റി സിനിമക്ക് തിരക്കഥ എഴുതുകയും പിന്നീട് ഫെയ്‌സ് ബുക്കില്‍ സ്വന്തം ജനനവും മരണവും പോസ്റ്റ് ചെയ്ത് യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. മൈലം താമരക്കുടി വരുവഴികത്തു വീട്ടില്‍ ഉണ്ണികൃഷ്ണപിള്ള- ഓമനയമ്മ ദമ്പതികളുടെ മകന്‍ യുകെ രാജേഷാ(36)ണ് മരിച്ചത്.
മൈലം ഓവര്‍ ബ്രിഡ്ജിനു സമീപം ഇന്നലെ പുലര്‍ച്ചെയാണ് മൃതദേഹം കാണപ്പെട്ടത്. പുനലൂരില്‍ നിന്നു പാലക്കാടിനു പോയ ട്രെയിന്‍ തട്ടിയാണ് മരണമെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ പതിമൂന്നിന് രാജേഷിന് മുപ്പത്തിയാറു വയസ് പൂര്‍ത്തിയാകുന്ന ദിവസമായിരുന്നു. 13 ന് രാത്രി പതിനൊന്നിന് രാജേഷ് തന്റെ ഫെയ്‌സ്ബുക്കില്‍ ജന്മദിനമായ 13-5-1981 എന്നും മരിക്കാന്‍ തയ്യാറെടുത്ത ദിനമായ 13-5-2017 എന്ന തീയതിയും രേഖപ്പെടുത്തിയിരുന്നു
വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരാളുടെ മരണം സംബന്ധിച്ചുള്ള ഒരു സിനിമയെടുക്കുന്നതിനായി തിരക്കഥ എഴുതി വരികയായിരുന്നു രാജേഷ്.
നാല് എപ്പിസോഡുകള്‍ എഴുതി പൂര്‍ത്തീകരിച്ചതായും, രാജേഷ് നേരത്തെ ഒരു എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി എഴുതിയ നാടകത്തിന് ഒന്നാംസ്ഥാനവും നേടിയിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു,
സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ രാജി(റിയാദ്) മകന്‍ അര്‍ജുന്‍. കൊട്ടാരക്കര പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha

























