കയ്യേറ്റങ്ങൾ ഒഴുപ്പിക്കാൻ മുഖം നോക്കാതെയുള്ള നടപടിയാണ് ആവശ്യം: സുഗതകുമാരി

കയ്യേറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെയുള്ള നടപടിയാണ് വേണ്ടതെന്ന് സുഗതകുമാരി ടീച്ചര്‍. താന്‍ ഏതെങ്കിലും ഒരു മതത്തിന്റെ ഭാഷയില്‍ അല്ല സംസാരിക്കുന്നത്. മതപ്രതീകങ്ങളെ കയ്യേറ്റത്തിനായി ഉപയോഗിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടിയാണ് എടുക്കേണ്ടത് അതിന് , മുഖം നോക്കാതെയുള്ള, രാഷ്ട്രീയം നോക്കാതെയുള്ള, മസില്‍പവര്‍ നോക്കാതെയുള്ള നടപടികള്‍ വേണമെന്നാണ് കവിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറുടെ അഭിപ്രായം.
സിപിഎം പാളയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഴക്കുഴികള്‍ നിര്‍മിക്കുന്ന പരിപാടിയുടെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു സുഗതകുമാരി. ജില്ലയില്‍ 5 ലക്ഷം മഴക്കുഴികള്‍ നിര്‍മിക്കാനാണ് തീരുമാനം. 60 സെമി നീളവും വീതിയും ആഴവുമുള്ള, നാന്നൂറ് ലിറ്ററോളം വെള്ളം പിടിച്ചുവെക്കാന്‍ കഴിയുന്ന മഴക്കുഴികളാണ് നിര്‍മിക്കുക. ഈ മാസം മഴക്കുഴികളുടെ നിര്‍മാണം പൂര്‍ത്തിയാകും. 'ഭൂമിയിലുണ്ടായിരുന്ന ജലം നാം നമ്മള്‍ നഷ്ടപ്പെടുത്തി, വെള്ളം പിടിച്ചുനിര്‍ത്താനുള്ള ശ്രമമെങ്കിലും ഇനി നമ്മള്‍ നടത്തണം' സുഗതകുമാരി പറഞ്ഞു.
https://www.facebook.com/Malayalivartha

























