ജസ്റ്റിസ് കര്‍ണന് വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം

കോടതിയലക്ഷ്യക്കേസില്‍ ജസ്റ്റിസ് കര്‍ണന് മാപ്പ് നല്‍കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. മുത്തലാഖ് അടക്കമുള്ള വിഷയങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക ഭരണഘടനാ ബഞ്ചിന്റെ മുന്നിലേക്കാണ് കര്‍ണന് മാപ്പ് നല്‍കണമെന്ന അപേക്ഷയുമായി തിങ്കളാഴ്ച രാവിലെ അഭിഭാഷകന്‍ എത്തിയത്. എന്നാല്‍ മാപ്പപേക്ഷ സ്വീകരിക്കാന്‍ കോടതി തയ്യാറായില്ല. കൂടാതെ ഇനിയും പ്രസ്താവനുയമായി കോടതിയില്‍ എത്തിയാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും അഭിഭാഷകന് നല്‍കി. പ്രസ്താവന നടത്തണമെങ്കില്‍ അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോയി നടത്തിക്കോളൂവെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ ദിവസവും പ്രത്യേക ബഞ്ചിന് മുന്നില്‍ മാപ്പപേക്ഷയുമായി അഭിഭാഷകന്‍ എത്തിയിരുന്നു. അന്ന് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും തുടര്‍ച്ചയായി കോടതിയില്‍ എത്തിയത് കൊണ്ട് തന്നെ ഇനി ഇക്കാര്യവും പറഞ്ഞ് കോടതിയില്‍ വരേണ്ടെന്ന് അഭിഭാഷകന് മുന്നറിയിപ്പും നല്‍കിയതായിരുന്നു. ഇത് മാനിക്കാതെയാണ് ഇന്നും പ്രത്യേക ബഞ്ചിന് മുന്നില്‍ അഭിഭാഷകന്‍ എത്തിയത്.
കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചതോടെ ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന ജസ്റ്റിസ് കര്‍ണന്ശിക്ഷ വിധിച്ചത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഏഴംഗ ബഞ്ചാണെന്നും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വേനല്‍ അവധിക്ക് ശേഷം ചേരുന്ന ബഞ്ചിന് മുന്നില്‍ പറയണമെന്നും അഭിഭാഷകനോട് കോടതി പറഞ്ഞു. അന്ന് മാപ്പ് അപേക്ഷ രേഖാമൂലം സമര്‍പ്പിക്കുകയാണെങ്കില്‍ അപ്പോള്‍ പരിഗണിക്കാമെന്നും കോടതി കര്‍ണന്റെ അഭിഭാഷകനെ അറിയിച്ചു.
https://www.facebook.com/Malayalivartha

























