വെള്ളാപ്പള്ളിക്ക് തിരിച്ചടി : എസ് എന്‍ ട്രസ്റ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സീറ്റ് പിടിച്ചു വിമത പക്ഷം

എസ് എന്‍ ട്രസ്റ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി വിഭാഗത്തിന് തിരിച്ചടി. വിമത പക്ഷത്തിന്റെ മികച്ച പ്രകടനാണ് വെള്ളാപ്പള്ളിയ്ക്കും കൂട്ടര്‍ക്കും തിരിച്ചടിയായത്. കൊല്ലത്തെ 97 സീറ്റില്‍ വിമത പക്ഷത്തിന് പത്തു സീറ്റു ലഭിച്ചു. 21 വര്‍ഷത്തിനിടെ ആദ്യമായാണ് വെള്ളാപ്പള്ളിയുടേത് അല്ലാത്ത ഒരു പാനല്‍ എന്‍ എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ വിജയിയ്ക്കുന്നത്. കൊല്ലം, തിരുവനന്തപുരം, വര്‍ക്കല എന്നിവിടങ്ങളില്‍ മാത്രാണ് തെരഞ്ഞെടുപ്പ് നടന്നത്.
എസ് എന്‍ ട്രെസ്റ്റിന്റെ ഏ്റ്റവും വലിയ റീജിയണ്‍ ആയ വര്‍ക്കലയില്‍ കിളിമാനൂര്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള പാനലാണ് വിജയിച്ചത്. ബാക്കി സ്ഥലങ്ങളില്‍ സമവായത്തിലൂടെ വിജയികളെ തെരഞ്ഞെടുക്കുകയായിരുന്നു.നിയമപോരാട്ടത്തിന് ഒടുവിലാണ് വിമത പക്ഷത്തിന് തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ ആയത്. ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ ആയിരുന്നു തെരഞ്ഞെടുപ്പ്.
https://www.facebook.com/Malayalivartha

























