ശോഭ സുരേന്ദ്രനെ തള്ളി ബിജെപി കേന്ദ്ര നേതൃത്യം

ഗവര്‍ണര്‍ രാജി വയ്ക്കണമെന്ന ശോഭാസുരേന്ദ്രന്റെ ആവശ്യം തള്ളി കേന്ദ്ര നേതൃത്യം. ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവരെ മാനിക്കണമെന്ന് രാജീവ് പ്രതാപ്‌റൂഡി പ്രതികരിച്ചു. വികാരപ്രകടനകള്‍ സ്വാഭാവികം മാത്രമാണെന്നും സംസ്ഥാനത്തെ സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്യം ഉണ്ടെന്നും റൂഡി പറഞ്ഞു. നിയമസഭയില്‍ ശോഭ സുരേന്ദ്രന്റെ പ്രസ്താവനക്ക് എതിരെ ഒച്ചപ്പാടുകള്‍ ഉണ്ടായപ്പോള്‍ ഓ രാജഗോപാല്‍ ശോഭയെ തള്ളിപറഞ്ഞിരുന്നു. ഇതിന്ന് പിന്നാലെയാണ് കേന്ദ്ര നേതൃത്യം ശോഭയെ തള്ളി പറഞ്ഞത്.
https://www.facebook.com/Malayalivartha

























