കൊതുകു വിചാരിച്ചാല്‍ ഡോക്ടറിനെയും രോഗിയാക്കാം... തിരുവനതപുരം ജനറല്‍ ആശുപത്രിയില്‍ 11 ഡോക്ടര്‍മാര്‍ക്ക് ഡെങ്കിപ്പനി

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റല്‍ ഡെങ്കിപ്പനിപടര്‍ന്നു പിടിയ്ക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ ജനറല്‍ ആശുപത്രിയിലെ 11 ഡോക്ടര്‍മാര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. പലരും ഇപ്പോഴും ചികിത്സയിലാണ്. ഒരു പീഡിയാട്രീഷ്യന്‍ ഇപ്പോള്‍ ഐ സി യുവിലാണ്. മറ്റ് ജീവനക്കാരില്‍ 14 പേരും ഇതിനകം ഡെങ്കിക്ക് ചികിത്സ തേടി. ഡയാലിസിസ് ടെക്‌നീഷ്യന്‍ മലയിന്‍കീഴ് സ്വദേശി വിശാഖാണ് ഡെങ്കിപ്പനി മൂര്‍ഛിച്ച് മരിച്ചത്. ദിവസം ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ജനറല്‍ ആശുപത്രി ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളുടെ ആവാസകേന്ദ്രമായി മാറിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























