വാനാക്രൈ: കേരളത്തിലെ പഞ്ചായത്തുകളും വലഞ്ഞു; സുരക്ഷ ഉറപ്പാക്കി എടിഎമ്മുകള്‍, ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ മുന്നറിയിപ്പ്

ലോകത്തെ നടുക്കിയ റാന്‍സംവെയര്‍ സൈബര്‍ ആക്രമണത്തിന്റെ വലയില്‍ കേരളവും. സംസ്ഥാനത്തെ ആറിടത്ത് വാനാെ്രെക കടന്നുകൂടിയതായി സ്ഥിരീകരിച്ചു. കേരളത്തിലെ അഞ്ചു ജില്ലകളിലെ ഏഴിടങ്ങളിലെ പഞ്ചായത്ത് ഓഫീസുകളിലെ ഏതാനും കമ്പ്യൂട്ടറുകള്‍ നിശ്ചലമായെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് പുതുതായി ആക്രമണമുണ്ടായത്. വയനാട്, പത്തനംതിട്ട ജില്ലകളില്‍ രാവിലെ വാനാെ്രെക ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തിലെ പഞ്ചായത്ത് ഓഫീസുകളാണ് സൈബര്‍ ആക്രമികള്‍ മുഖ്യമായും ലക്ഷ്യമിട്ടത്. കൊല്ലത്ത് തൃക്കോവില്‍വട്ടം പഞ്ചായത്ത്, തിരുവനന്തപുരത്ത് കരവാരം പഞ്ചായത്ത്, തൃശൂരില്‍ അന്നമനട, കുഴൂര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ഒടുവില്‍ ക്രമക്കേട് കണ്ടെത്തിയത്. വയനാട്ടിലെ തരിയോട് പഞ്ചായത്തിലും പത്തനംതിട്ടയിലെ അരുവാപ്പുലം പഞ്ചായത്തിലുമാണ് ആദ്യം ആക്രമണമുണ്ടായത്.
കൊല്ലം തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ ആറും തൃശൂരില്‍ അന്നമനടയില്‍ ഒന്നും കുഴൂരില്‍ അഞ്ചും കംപ്യൂട്ടറുകള്‍ തകരാറിലായി. വയനാട്ടിലെ തരിയോട് പഞ്ചായത്ത് ഓഫീസിലെ നാല് കംപ്യൂട്ടറുകളാണ് ആക്രമിക്കപ്പെട്ടത്. കംപ്യൂട്ടറിലെ ഫയലുകള്‍ തിരികെ നല്‍കാന്‍ പണം ആവശ്യപ്പെടുന്ന ഭീഷണി സന്ദേശമാണ് സ്‌ക്രീനുകളില്‍ തെളിയുന്നത്. വൈറസ് അകറ്റാന്‍ 300 ഡോളറിന്റെ ബിറ്റ്‌കോയിനാണ് നല്‍കേണ്ടത്. ഒരാഴ്ച്ചയ്ക്കകം പണം നല്‍കിയില്ലെങ്കില്‍ ഫയലുകള്‍ നശിപ്പിച്ച് കളയുമെന്നും കംപ്യൂട്ടറുകള്‍ തകരാറിലാക്കുമെന്നും ഭീഷണിയുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് കംപ്യൂട്ടറുകള്‍ തകരാറിലായിത്തുടങ്ങിയത്. എന്നാല്‍ വെള്ളിയാഴച തന്നെ വൈറസ് പ്രവര്‍ത്തിച്ചു തുടങ്ങിയെന്നാണ് കരുതുന്നത്. പുതിയ പ്രവൃത്തിദിനം ആരംഭിക്കുന്നതോടെ ആക്രമണം വീണ്ടുമുണ്ടാകുമെന്ന് യൂറോപ്പിലെ പ്രമുഖ സുരക്ഷ ഏജന്‍സിയായ യൂറോപോള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. വിന്‍ഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റമുള്ള കംപ്യൂട്ടറുകളെയാണ് വൈറസ് ഏറ്റവുമധികം ബാധിച്ചത്.
അതേസമയം, റാന്‍സംവെയര്‍ കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ വര്‍ഷമാണ്. വനംവകുപ്പ് ആസ്ഥാനത്തെ 20 കംപ്യൂട്ടറുകളിലായിരുന്നു ആക്രമണം. സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ അടങ്ങിയിരുന്ന കംപ്യൂട്ടറുകളിലാണ് 'ആര്‍എസ്എ 4096' എന്ന വൈറസ് ബാധിച്ചത്. തുടര്‍ന്നു കംപ്യൂട്ടറുകളിലെ വിവരങ്ങള്‍ മായ്ച്ചുകളയേണ്ടിവന്നു.
ലോകത്താകെ സൈബര്‍ ആക്രമണമുണ്ടായതിനു പിന്നാലെ ബാങ്കുകള്‍ക്ക് ആര്‍ബിഐ മുന്നറിയിപ്പു നല്‍കി. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള എടിഎമ്മുകള്‍ അടച്ചിടണമെന്നാണ് നിര്‍ദേശം. സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനുമാത്രമേ എടിഎമ്മുകള്‍ തുറക്കാവൂ എന്നും നിര്‍ദേശമുണ്ട്. 150 രാജ്യങ്ങളും രണ്ടുലക്ഷം കംപ്യൂട്ടര്‍ ശൃംഖലകളുമാണ് ഇതുവരെ വാനാെ്രെക ആക്രമണത്തിനിരയായത്. വാനാെ്രെക റാന്‍സംവെയര്‍ പ്രോഗ്രാമിന്റെ കൂടുതല്‍ അപകടകാരിയായ വാനാെ്രെക 2.0 എന്ന പുതിയ പതിപ്പാണ് കംപ്യൂട്ടറുകളെ ബാധിച്ചത്.
സ്ഥിതി അതീവ ഗുരുതരമെന്നാണു കേന്ദ്രസര്‍ക്കാരിന്റെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി) വിലയിരുത്തിയത്. ഇന്ത്യയില്‍ നൂറുകണക്കിന് കംപ്യൂട്ടറുകളെ റാന്‍സംവെയര്‍ ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. മിക്ക സര്‍ക്കാര്‍ വകുപ്പുകളിലും ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നതിനാല്‍ കേരളത്തില്‍ അക്രമണഭീഷണി കുറവാണെന്നാണ് വിലയിരുത്തിയിരുന്നത്.
എന്നാല്‍ പഴയ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളില്‍ സുരക്ഷ കുറവായതിനാല്‍ ഏതുനിമിഷവും ആക്രമിക്കപ്പെട്ടേക്കാം. എന്നാല്‍ ഇന്ത്യയെ കാര്യമായി ബാധിച്ചിട്ടില്ലെന്നും വേണ്ടത്ര സുരക്ഷാമുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഇന്ത്യയിലെ ബാങ്കുകള്‍, ഓഹരി വിപണി, ടെലികോം കമ്പനികള്‍, വിമാനത്താവളങ്ങള്‍ എന്നിവയ്ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളുള്ള ന്യൂസിലന്‍ഡ്, തായ്‌വാന്‍ എന്നീ രാജ്യങ്ങളിലെ കംപ്യൂട്ടര്‍ സംവിധാനങ്ങളില്‍ നുഴഞ്ഞുകയറാന്‍ വാനാെ്രെകയ്ക്ക് സാധിച്ചിട്ടില്ല. എന്നാല്‍, റാന്‍സംവെയര്‍ ആക്രമണത്തിലൂടെ ഹാക്കര്‍മാര്‍ക്ക് ഇതുവരെ 22 ലക്ഷം രൂപമാത്രമേ ലഭിച്ചിട്ടുള്ളൂവെന്നാണ് കരുതുന്നത്.
വേണം അപ്‌ഡേഷന്‍
വിന്‍ഡോസ് ഉപയോക്താക്കള്‍ അടിയന്തരമായി ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യണമെന്നു മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കി. വിന്‍ഡോസ് 10 പതിപ്പിനു മുന്‍പുള്ള ഒഎസുകളിലെ സുരക്ഷാപിഴവ് ചൂഷണം ചെയ്താണ് റാന്‍സംവെയര്‍ ആക്രമണം. മാര്‍ച്ച് 14നു തന്നെ മൈക്രോസോഫ്റ്റ് പിഴവ് പരിഹരിച്ച് അപ്‌ഡേറ്റ് പുറത്തിറക്കിയെങ്കിലും ഉപയോക്താക്കള്‍ പലരും ഇത് ഇന്‍സ്റ്റാള്‍ ചെയ്യാതിരുന്നതാണു പ്രശ്‌നമായത്. വിന്‍ഡോസ് എക്‌സ്പി വേര്‍ഷന്റെ സുരക്ഷാപിന്തുണ ഒരുവര്‍ഷം മുന്‍പ് പൂര്‍ണമായി പിന്‍വലിച്ചെങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ചു എല്ലാ വേര്‍ഷനുകള്‍ക്കുമായി കഴിഞ്ഞദിവസം അപ്‌ഡേറ്റ് പുറത്തിറക്കി. ഇവ ഉടന്‍ ഡൗണ്‍ലോഡ് ചെയ്യാനാണ് നിര്‍ദേശം.
https://www.facebook.com/Malayalivartha

























