വിവാദ പ്രസംഗം:ബി ജെ പി ജില്ലാ പ്രസിഡന്റിനെ അറസ്റ്റ് ചെയ്യും? കണ്ണൂര്‍കൊലയില്‍ പ്രതിരോധത്തിന് വീണു കിട്ടിയ ആയുധമായി സര്‍ക്കാര്‍ ഉപയോഗിക്കും

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.സുരേഷിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. വീണു കിട്ടിയ ഒരായുധമായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസിലേക്ക് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ മാര്‍ച്ചിലാണ് ഡിവൈഎഫ്‌ഐ, സിപിഎം നേതാക്കളുടെ തല കൊയ്യുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രഖ്യാപിച്ചത്. നെയ്യാറ്റിന്‍കര, ആനാവൂര്‍ പ്രദേശങ്ങളില്‍ സമാധാനം നിലനില്‍ക്കുന്നത് തങ്ങള്‍ കാരണമാണെന്നും സുരേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം ആനാവൂരില്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി നെയാറ്റിന്‍കര മേഖലയില്‍ സി പി എം, ബി ജെ പി സംഘര്‍ഷം പതിവാണ്.ഇതിനെതിരെ നടത്തിയ മാര്‍ച്ചാണ് വിവാദമായത്.
സംസ്ഥാന നേതാവ് ശോഭാ സുരേന്ദ്രന്‍ ഗവര്‍ണര്‍ക്കെതിരെ നടത്തിയ പ്രസംഗം വിവാദമായി തുടരുന്നതിനിടയിലാണ് സുരേഷിന്റെ പ്രകോപന പ്രസംഗം.ബി ജെ പി സംസ്ഥാനത്ത് നിലയുറപ്പിക്കുന്നതിന്റെ മുന്നോടിയായി വേണം സുരേഷിന്റെ പ്രസംഗത്തെ വിലയിരുത്തേണ്ടത്. സി പി എമ്മും ബി ജെ പിയുമായി ലഹള മുര്‍ച്ഛിക്കുന്നതിന്റെ ഉദാഹരണമാണ് ജില്ലാ പ്രസിഡന്റിന്റെ വിവാദ പ്രസംഗം.
സുരേഷിനെതിരെ പരാതി കിട്ടിയാല്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. പരാതി നല്‍കാനുള്ള സംവിധാനം സി പി എം ഒരുക്കിയിട്ടുണ്ട്. കുമ്മനത്തിനെതിരെ വരെ പരാതി നല്‍കി കഴിഞ്ഞു. മന്ത്രി എം.എം.മണിയുടെ വണ്‍ ടു ത്രി പ്രസംഗത്തിന്റെ ചുവടുപിടിച്ചുള്ളതാണ് സുരേഷിന്റെ പ്രസംഗം.
അതിനിടെ കുമ്മനം വ്യാജ വീഡിയോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത സംഭവീ കണ്ണൂര്‍ എസ്പിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഗവര്‍ണര്‍ക്കെതിരായ ബി ജെ പി നേതാവിന്റെ പ്രസ്താവനയും സര്‍ക്കാര്‍ പ്രതിരോധിക്കും. ചുരുക്കത്തില്‍ ബിജെപിക്കെതിരെ ഭരണ പക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി നീങ്ങുകയാണ്. ഡല്‍ഹിയിലെ അവസ്ഥയും ഇതു തന്നെയാണ്. ബിജെപിയെ പ്രതിരോധിക്കാന്‍ യുഡിഎഫും എല്‍ ഡി എഫും ഒരുമിച്ച് നീങ്ങുന്നു.
https://www.facebook.com/Malayalivartha

























