കലോത്സവത്തിനായി തൃശൂർ തയ്യാർ; 24 വേദികളിലായി 249 ഇനങ്ങളിൽ 15,000-ത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കും; സർവം മായയിലെ റിയ ഷിബു ഉദ്ഘാടന സമ്മേളനത്തിൽ പ്രത്യേക അതിഥിയായി പങ്കെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

2026 ജനുവരി 14 മുതൽ 18 വരെ നീണ്ടുനിൽക്കുന്ന ഈ കലാപൂരത്തിൽ 24 വേദികളിലായി 249 ഇനങ്ങളിൽ 15,000-ത്തോളം കലാപ്രതിഭകളാണ് മാറ്റുരയ്ക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി..
കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 14-ന് രാവിലെ 10 മണിക്ക് തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടിൽ വെച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്ന നിലയിൽ വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥി ആയിരിക്കും. സംസ്ഥാന മന്ത്രിമാരായ ഡോ. ആർ. ബിന്ദു, ശ്രീ. കെ. രാജൻ, ശ്രീ. കെ.എൻ. ബാലഗോപാൽ, ശ്രീ. പി. രാജീവ് തുടങ്ങിയ പ്രമുഖരും ജനപ്രതിനിധികളും സാംസ്‌കാരിക നായകരും ചടങ്ങിൽ സംബന്ധിക്കും.
ഈ വർഷത്തെ ഉദ്ഘാടന ചടങ്ങിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. "സർവംമായ" എന്ന സിനിമയിലൂടെ "ഡെലേലു" എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ റിയ ഷിബു ഉദ്ഘാടന സമ്മേളനത്തിൽ പ്രത്യേക അതിഥിയായി പങ്കെടുക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
https://www.facebook.com/Malayalivartha

























