തലസ്ഥാനത്തെ ലൈറ്റ് മെട്രോ ഉടന്‍: തിരുവനന്തപുരം ലൈറ്റ് മെട്രോ മൂന്ന് ജങ്ങ്ഷനുകളില്‍ മേല്‍പ്പാലം

തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ പാതയില്‍ ഉള്‍പ്പെട്ട പട്ടം, ശ്രീകാര്യം, ഉള്ളൂര്‍ എന്നീ പ്രധാന ജങ്ങ്ഷനുകളില്‍ മേല്‍പ്പാലങ്ങല്‍ നിര്‍മിക്കുന്നതിന് ഭരണാനുമതി നല്‍കിയാതായി മുഖ്യമന്ത്രി അറിയിച്ചു. കഴക്കൂട്ടംകേശവദാസപുരം പാത വികസനത്തിന് അനുമതി നല്‍കിയിട്ടുണ്ട്.
തമ്പാനൂരില്‍ ഒരു മേല്‍പ്പാലം നിര്‍മിക്കുന്നതിനുള്ള പഠനം പൂര്‍ത്തിയായി. ഇതിന്റെ രൂപരേഖയും റിപ്പോര്‍ട്ടും ഡിഎംആര്‍സി തയാറാക്കി വരികയാണ്. സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























