രണ്ടു വയസുമുതല്‍ അമ്മയില്ലാതെ വളര്‍ത്തി, ഒടുവില്‍ പഠനത്തിനായി വീടുവിട്ട് പോകണമെന്നു വാശിപിടിച്ച മകളെ ഇല്ലാതാക്കി: നാടിനേ നടുക്കിയ ആ കൊലപാതകം ഇങ്ങനെ

ഉപരിപഠനത്തിനു നാടുവിട്ടു പോകണം എന്നു വശിപിടിച്ച മകളെ പിതാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി എന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയായിരുന്നു റാന്നിയിലെ നാട്ടുകാര്‍ കേട്ടത്. രണ്ടാം വയസില്‍ മാതാവ് നഷ്ട്ടപ്പെട്ട ഏകമകളെ (ആതിര15) പിതാവ് (അഞ്ചുകുഴി മുക്കാലുമ ബിജുഭവനില്‍ പി. കെ രാജേഷ് 46) തന്നെയായിരുന്നു വളര്‍ത്തിയത്. അമ്മയുടെ പാത പിന്തുടര്‍ന്നു മകളെ അധ്യാപികയാക്കണം എന്നായിരുന്നു പിതാവിന്റെ ആഗ്രഹം. എന്നാല്‍ എഞ്ചിനിയറിങ് പഠനത്തിനായുള്ള കോച്ചിംഗ് നടത്താനായി പത്താം ക്ലാസ് വിജയിച്ച ഉടനേ കോട്ടയത്തു പോയി പഠിക്കണം എന്നായിരുന്നു ആതിരയുടെ ആഗ്രഹം. എന്നാല്‍ പിതാവ് ഇതു സമ്മതിച്ചിരുന്നില്ല. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നു കരുതുന്നു.
ചൊവ്വാഴ്ച രാത്രി വൈകിയായിരുന്നു മരണവിവരം നാട് അറിഞ്ഞത്. രാജേഷിന്റെ സഹോദരനും കുടുംബവും സമീപത്താണ് താമസം. പള്‌ലാസ്‌വണ്ണിന് അഡ്മിഷന്‍ എടുക്കാന്‍ കോട്ടയത്തേയ്ക്ക് പോകും എന്ന് ആതിര തലേ ദിവസം പിതൃസഹോദരനോടു പറഞ്ഞിരുന്നു അതുകൊണ്ടു തന്നെ ആരേയും പുറത്തേയ്ക്കു കാണാതിരുന്നപ്പോള്‍ അസ്വഭാവികമായി ഒന്നും ബന്ധുക്കള്‍ക്കു തോന്നിയില്ല. എന്നാല്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വരികയും സമയം ഏറെ വൈകിട്ടും ഇരുവരേയും കാണാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സംശയം തോന്നിയാണു ബന്ധുക്കള്‍ പോലീസില്‍ വിരമറിയിച്ചത്. തുടര്‍ന്നു വീട് പൊളിച്ചപ്പോള്‍ പിതാവിന്റെയും മകളുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.
മരണം നടന്നത് തിങ്കളാഴ്ച രാത്രിയോ ചൊവ്വഴ്ച പുലര്‍ച്ചേയോ ആയിരിക്കാം എന്നു പോലീസ് പറയുന്നു. ഭാര്യയുടെ മരണ ശേഷം രാജേഷ് മകള്‍ക്കു വേണ്ടിയായിരുന്നു ജീവിച്ചത്. ഒരു നിമിഷം പോലും മകളെ കാണാതിരിക്കാന്‍ പിതാവിനു കഴിയുമായിരുന്നില്ല. മകളുടെ എല്ലാ പിടിവാശികളും രാജേഷ് സാധിച്ചു കൊടുത്തിരുന്നു എന്നും പറയുന്നു. ആതിരയുടെ കഴുത്തില്‍ തോര്‍ത്തുപോലെയുള്ള തുണി ഉപയോഗിച്ച് മുറിക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതിന്റെ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. കൊലപാതകം നടക്കുമ്പോള്‍ കുട്ടി നല്ല ഉറക്കത്തിലായിരുന്നു എന്നാണു നിഗമനം. തുടര്‍ന്ന് പിതാവ് സ്വന്തം കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. മകളെ ദൂരസ്ഥലത്തേയ്ക്ക് പഠനത്തിനു വിടാന്‍ പിതാവ് തയാറായിരുന്നില്ല എന്നും അതുകൊണ്ടാണ് കൊലപാതകം നടത്തിയത് എന്നും കരുതുന്നു.
https://www.facebook.com/Malayalivartha
























