തുറക്കുന്നത് 135ഓളം വരുന്ന ബാറുകള്‍: കേരളം മുഴുവന്‍ മദ്യമൊഴുക്കാനുള്ള മദ്യനയം: ദേശീയപാത പ്രശ്‌നം പരിഹരിക്കാന്‍ തിരക്കിട്ട അണിയറ നീക്കങ്ങള്‍

പുതിയ സര്‍ക്കാര്‍ നയം കൊണ്ട് ബാറുകാര്‍ എല്ലാം ഹാപ്പി. ചിലര്‍ ദേശീയപാത പ്രശ്‌നം പരിഹരിക്കാന്‍ തിരക്കിട്ട നീക്കങ്ങളും. എങ്കിലും സര്‍ക്കാര്‍ വ്യക്തമായ ഒരു മദ്യനയം പ്രഖ്യാപിച്ചത് എതിര്‍ക്കുന്നവര്‍ പോലും രഹസ്യമായി അനുകൂലിക്കുന്ന കാര്യമാണ്. പിണറായി സര്‍ക്കാറകട്ടെ വേണ്ടത്ര വീണ്ടുവിചാരത്തോടെയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും വ്യക്തം. ബാറുകള്‍ തുറക്കുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യം തന്നെയായിരുന്നു. അത് ഒരു വര്‍ഷത്തോളം നീട്ടിക്കൊണ്ടുപോയെന്നുമാത്രം. സ്റ്റാര്‍ ഗ്രേഡ് തീരുമാനിക്കുന്നതെല്ലാം സര്‍ക്കാര്‍ നയമായതിനാല്‍ എല്ലാ ബാറുകളും യഥാവിധി തുറന്നേക്കും. നേരത്തെ പൂട്ടിപ്പോയ ത്തരം ബിയര്‍,വൈന്‍ പാര്‍ലറുകള്‍ക്ക് തുറക്കാന്‍ അവസരം ഒരുക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ വളഞ്ഞ വഴി സ്വീകരിച്ചിരുന്നു. ചേര്‍ത്തല, കണ്ണൂര്‍ കുറ്റിപ്പുറം പാതയോരങ്ങളിലെ ബിയര്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ വേണ്ടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികളാണഅ വിവാദമായത്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളുമായി ഹാജരാകാന്‍ നിര്‍ദേശമുണ്ടായി. ഹൈക്കോടതിയിലെ മെയ് 16 ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ കുറ്റിപ്പുറം പാതയോരത്തെ 13 മദ്യശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നു. എന്നാല്‍ കോടതി ഉടക്കിയതോടെ ഇവ തുറക്കാന്‍ കഴിയാത്ത സാഹചര്യം വന്നു. മാത്രമല്ല, ഇതിന്റെ പേരില്‍ കോടതി കടുത്ത എതിര്‍പ്പും നേരിടേണ്ടി വന്നു.
കേരളത്തില്‍ ദേശീയസംസ്ഥാന പാതയോരങ്ങളിലുള്ള ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ സുപ്രീംകോടതി വിധിയോടെ പൂട്ടേണ്ടി വന്ന അവസ്ഥയ്ക്ക് ചെറിയ പരിഹാരം കൂടി മുഖ്യമന്ത്രി പിറണായി വിജയന്‍ പ്രഖ്യാപിച്ച മദ്യനയത്തിലുണ്ട്. സുപ്രീം കോടതി വിധിയോടെ പൂട്ടിപ്പോയ ബാറുടമകള്‍ക്ക് 500 മീറ്റര്‍ അകലെ നല്ലരീതിയിലുള്ള റൂമുണ്ടെങ്കില്‍ മദ്യം വിളമ്പാന് സാധിക്കും. ഇക്കാര്യമാണ് മദ്യനയത്തില്‍ ചൂണ്ടിക്കാടുന്നത്. ഇതോടെ പാതയോരത്തു നിന്നു 500 മീറ്റര്‍ മാറി മുറികളെടുത്ത് ബിയര്‍, വൈന്‍ വിളമ്പാനുള്ള അവസരം ഒരുങ്ങും. ഇതോടെ ചുരുക്കത്തില്‍ മദ്യം ഒഴുകും.
ടൂ സ്റ്റാര്‍ ബാറുകള്‍ക്കാണ് അവരുടെ നഷ്ടം നികത്താന്‍ എന്ന വിധത്തില്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഫൈസ്റ്റാര്‍ ബാറുകള്‍ക്ക് പുറമെ പാതയോരത്തുനിന്ന് സുപ്രിം കോടതി നിശ്ചിത അകലം പാലിക്കുന്ന ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കുന്നതാണ് സര്‍ക്കാറിന്റെ മദ്യനയം.
ദ്യവര്‍ജനമെന്ന ഇടതുമുന്നണിയുടെ പ്രഖ്യാപിത നയത്തില്‍ ഉറച്ച് നിന്നുള്ള മദ്യനയമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മദ്യം വാങ്ങാനുള്ള പ്രായപരിധി 21 ല്‍ നിന്ന് 23 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കൂടുതല്‍ ലഹരി വിമോചന കേന്ദ്രങ്ങള്‍ തുറക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബാറുകള്‍ അടച്ചിട്ടതുമൂലം നാല്‍പ്പതിനായിരത്തിലധികം തൊഴിലാളികള്‍ ദുരിതത്തിലാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഇവരെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ഉറപ്പ് നല്‍കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച മദ്യനയം മൂലം സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടിയെന്നും ചൂണ്ടികാട്ടി.
ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയാക്കി മാറ്റിയിട്ടുണ്ട്. അടുത്ത മാസം ഒന്നാം തിയതി പുതിയ നയം പ്രാബല്യത്തില്‍ വരുമെന്നും അതുവരെ നിലവിലെ സ്ഥിതി തുടരുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാന ടൂറിസത്തേയും യു ഡി എഫ് സര്‍ക്കാരിന്റെ മദ്യ നയം പ്രതികൂലമായി ബാധിച്ചെന്നും പിണറായി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























