കുട്ടിക്കുടിയന്മാര്‍ക്ക് കഷ്ടകാലം...മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്

സര്‍ക്കാറിന്റെ പുതിയ മദ്യനയത്തില്‍ മദ്യം വാങ്ങുന്നതിനുള്ള പ്രായ പരിധിയിലും ബാറുകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുത്തി. മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 23 വയസായി ഉയര്‍ത്തി. നേരത്തെ ഇത് 21 വയസായിരുന്നു. 23 വയസില്‍ താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് പ്രായപരിധി 21 വയസായി ഉയര്‍ത്തിയത്. പുതിയ നിയമം ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
ബാറുകളുടെ പ്രവര്‍ത്തന സമയം അരമണിക്കൂര്‍ കുറച്ചു. നിലവില്‍ പന്ത്രണ്ടര മണിക്കൂര്‍ ആയിരുന്ന ബാറുകളുടെ പ്രവര്‍ത്തന സമയം 12 മണിക്കൂറായി ചുരുക്കി. പുതിയ സമയം രാവിലെ 11 മുതല്‍ രാത്രി 11 വരെയായിരിക്കും. ടൂറിസം മേഖലയില്‍ ബാറുകള്‍ രാവിലെ 10 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയതിന് പിന്നാലെ 27 ഫൈവ് സ്റ്റാര്‍ ബാറുകളും 33 ക്ലബുകളും മാത്രമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നത്. നിയമതടസമില്ലാത്ത ബാറുകള്‍ തുറക്കുന്നതോടെ ഈ സ്ഥിതി മാറും.
2014 മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് 730 ബാറുകളാണ് ഉണ്ടായിരുന്നത്. സര്‍ക്കാരിന്റെ പുതിയ മദ്യനയം അനുസരിച്ച് 2014 മാര്‍ച്ച് 31ന് പൂട്ടിയത് 418 ബാറുകളാണ്. നിലവാരമില്ലാത്ത ബാറുകള്‍ക്കെതിരെ നടപടി വേണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയായിരുന്നു ഇത്. തുടര്‍ന്ന് 2014 ഒക്ടോബര്‍ 30ന് ടൂ സ്റ്റാര്‍, ത്രീ സ്റ്റാര്‍ പദവിയുള്ള 250 ബാറുകളും പൂട്ടി. അതോടെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 62 ആയി. പിറ്റേന്നത്തെ ഡിവിഷന്‍ ബെഞ്ച് വിധിപ്രകാരം പൂട്ടിയ 250 ബാറുകളും പിന്നീട് കോടതി അനുമതി നല്‍കിയ 12 ബാറും തുറന്നു. 2015 മാര്‍ച്ച് 31 വരെ ഇത്രയും ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha
























