Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

കാരായിമാര്‍ നിരപരാധികള്‍, കൊല നടത്തിയത് തങ്ങളെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കുറ്റസമ്മതം; സിബിഐ അന്വേഷിച്ച ഫസല്‍ വധക്കേസില്‍ വഴിത്തിരിവാകുന്ന മൊഴിയുടെ ദൃശ്യങ്ങള്‍ പുറത്ത്

09 JUNE 2017 03:22 PM IST
മലയാളി വാര്‍ത്ത

More Stories...

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന വിവരങ്ങൾ പുറത്ത്

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

ഫസലിനെ വധിച്ചത് ആര്‍എസ്എസ് തന്നെയെന്ന കുപ്പി സുബീഷിന്റെ മൊഴിയുടെ വീഡിയോ പുറത്ത്. തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയത് താനുള്‍പ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പടുവിലായി മോഹനന്‍ വധക്കേസിലെ പ്രതി കുപ്പി സുബീഷ് പോലീസിന് മൊഴിനല്‍കിയിരുന്നു. സുബീഷിന്റെ മൊഴിയുടെ വീഡിയോ ലഭിച്ചു. സിബിഐ അന്വേഷിച്ച ഫസല്‍ വധക്കേസില്‍ സുപ്രധാന വഴിത്തിരിവാകുന്ന മൊഴിയുടെ വീഡിയോയാണ് പുറത്തുവന്നത്. വീഡിയോ സിബിഐ കോടതിയില്‍ ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ സമര്‍പ്പിച്ചിട്ടുണ്ട്.
സിബിഐ അന്വേണത്തില്‍ പിഴവുകളുണ്ടെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ വീഡിയോ വെളിപ്പെടുത്തുന്നത്. പടുവിലായി മോഹനന്‍ വധക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് ലഭിച്ച മൊഴി കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പ്രധാന വഴിത്തിരിവായേക്കും. കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷാണ് കുറ്റസമ്മതം നടത്തിയത്. എന്‍ഡിഎഫുമായുള്ള പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്ന് സുബീഷ് പറയുന്നു. മൂന്ന് ആയുധങ്ങളാണ് കരുതിയിരുന്നത്. പ്രബീഷിന്റെ കൈവശം വാളുണ്ടായിരുന്നു, ഷിനോജിന്റെ കയ്യിലും ആയുധമുണ്ട്. നാലാളുകള്‍ രണ്ട് വാളടക്കമുള്ള മൂന്ന് ആയുധങ്ങളുമായാണ് കൊലയ്ക്ക് പോയത്. മറിഞ്ഞ ബൈക്ക് തിരിക്കുമ്പോളേക്കും, ബാക്കിയുള്ളവര്‍ കൊല ചെയ്തിരുന്നുവെന്നും സുബീഷ് വ്യക്തമാക്കുന്നു. മുന്‍പും ഇത് സംബന്ധിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ടെലിഫോണ്‍ രേഖകള്‍ പുറത്തുവന്നിരുന്നു. എങ്കിലും ആദ്യമായാണ് വിഷയത്തില്‍ വീഡിയോ പുറത്തുവരുന്നത്. ഈ രേഖ സുപ്രധാന തെളിവായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആര്‍എസ്എസ് ശാഖയില്‍ നിന്നാണ് കൊലയുടെ ഗൂഢാലോചന നടത്തിയത്. നാല് പേര്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്നും വെളിപ്പെടുത്തലിലുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സുബീഷിന്റെ മൊഴിയുടെ ശബ്ദരേഖയും വീഡിയോ ദൃശ്യങ്ങളും അന്വേഷണസംഘം റെക്കോര്‍ഡ് ചെയ്തിരുന്നു. ആ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2014 ല്‍ ചിറ്റാരിപ്പറമ്പ് പവിത്രന്‍ കൊലക്കേസിലും തങ്ങള്‍ക്ക് പങ്കുണ്ടെന്ന് സുബീഷ് വെളിപ്പെടുത്തി.
സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജനും തലശ്ശേരി ഏരിയാകമ്മിറ്റിയംഗം ചന്ദ്രശേഖരനുമുള്‍പ്പെടെ പ്രതികളാണെന്ന് സിബിഐ കണ്ടെത്തിയ കേസില്‍, സുപ്രധാന കണ്ടെത്തലുമായി കേരളാപൊലീസ് രംഗത്തെത്തിയത് കഴിഞ്ഞ നവംബറിലാണ്. സിബിഐ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്. സിപിഐഎം തലശേരി ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജനും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയായിരു കാരായി ചന്ദ്രശേഖരനുമുള്‍പ്പെടെ എട്ട് സിപിഐഎം പ്രവര്‍ത്തകരാണ് ഫസല്‍ വധത്തിന് പിന്നിലെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.
കേസില്‍ പ്രതികളായ ശേഷം കാരായി രാജനും ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഇപ്പോഴും തുടരുകയാണ്. കുറ്റവിമുക്തരാക്കണമൊവശ്യപ്പെട്ട് പലതവണ ഇവര്‍ കോടതിയെ സമീപിച്ചുവെങ്കിലും സിബിഐയുടെ എതിര്‍പ്പിനെത്തുടര്‍ന്ന ഇത് നിരാകരിക്കപ്പെടുകയായിരുന്നു. ഫസല്‍ വധക്കേസിനു പിന്നില്‍ ആര്‍എസ്എസാണെന്ന് മുമ്പ് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സിപിഐഎം പ്രവര്‍ത്തകരാണ് പ്രതികളെ സിബിഐ കണ്ടെത്തലിനെതിരേ ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ നേരത്തെ രംഗത്തുവന്നിരുന്നു.
സിപിഐഎം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും പ്രതികളായ സിബിഐ കേസ് രാഷ്ട്രീയകേരളത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. സിബിഐയ്‌ക്കോ കേരളാ പൊലീസിനോ കാരായി രാജനെ നേരിട്ട് കൊലപാതകവുമായി ബന്ധിപ്പിക്കാന്‍ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഫസലിന്റെ രക്തം പുരണ്ട വസ്ത്രം ആര്‍എസ്എസ് കാര്യാലയത്തിന് സമീപത്ത് നിന്ന് ലഭിക്കുകയും ചെയ്തിരുന്നു. അന്ന് സിപിഐഎം ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജനും ലോക്കല്‍ സെക്രട്ടറിയായിരുന്ന കാരായി ചന്ദ്രശേഖരനും അറിയാതെ ഇത്തരമൊരു കൊലപാതകം നടക്കില്ലെന്നായിരുന്നു സിബിഐയുടെ വാദം. കാരായി രാജന്‍, ആര്‍എസ്എസാണ് കൊലയ്ക്ക് പിന്നിലെന്ന് ആരോപിച്ച് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖവും സിപിഐഎമ്മാണ് പ്രതികളെന്ന് സംശയിക്കാനുള്ള കാരണമായെന്നായിരുന്നു സിബിഐയുടെ വാദം. സംഘര്‍ഷമുണ്ടാക്കി നാട്ടില്‍ വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള സിപിഐഎം ശ്രമമാണ് കൊലയ്ക്ക് കാരണമെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ഈ കണ്ടെത്തലിന്റെ മുനയൊടിക്കുന്നതാണ് കേരളാ പൊലീസിന്റെ പുതിയ കണ്ടെത്തല്‍.
കേസുമായി ബന്ധപ്പെട്ട് വിചാരണഘട്ടത്തില്‍ കാലങ്ങളോളം കാരായി രാജനും ചന്ദ്രശേഖരനുമുള്‍പ്പെടെ ജയിലിലായിരുന്നു. ജാമ്യം കിട്ടിയെങ്കിലും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ ഇരുവര്‍ക്കും അനുവാദം ലഭിക്കാത്തതിനാല്‍ എറണാകുളത്തായിരുന്നു വര്‍ഷങ്ങളായി ഇരുവരും താമസിക്കുന്നത്. ഇതിനിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രാജനും ചന്ദ്രശേഖരനും സ്ഥാനാര്‍ത്ഥികളായി. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ പാട്യം ഡിവിഷനില്‍ നിന്ന് ജനവിധി തേടിയ രാജന്‍ പതിനെട്ടായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തലശേരി മുന്‍സിപ്പാലിറ്റിയിലെ ചിള്ളക്കര ഡിവിഷനില്‍ നിന്ന് ചന്ദ്രശേഖരനും വിജയിച്ചു. തുടര്‍ന്ന് രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും, ചന്ദ്രശേഖരന്‍ തലശേരി മുന്‍സിപ്പല്‍ ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. ജനവിധി തങ്ങള്‍ക്കൊപ്പമാണെന്ന് കേരളത്തെ ബോധ്യപ്പെടുത്തുകയെന്ന രാഷ്ട്രീയലക്ഷ്യം തന്നെയായിരുന്നു ഈ തീരുമാനത്തിന് പിന്നിലും. പിന്നീടും കണ്ണൂരില്‍ പ്രവേശിക്കാനാകാത്തതിനാല്‍ ഇരുവരും സ്ഥാനം രാജിവെച്ചു. എങ്കിലും സിപിഐഎമ്മിന്റെ കണ്ണൂര്‍ ജില്ലാസെക്രട്ടേറിയേറ്റ് അംഗമായി രാജനും തലശേരി ഏരിയാക്കമ്മിറ്റിയംഗമായി ചന്ദ്രശേഖരനും തുടരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (2 minutes ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (6 minutes ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (14 minutes ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (20 minutes ago)

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി  (29 minutes ago)

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്  (33 minutes ago)

ശബരിമല സ്വർണക്കൊളളക്കേസ്... തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം....  (42 minutes ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു    (53 minutes ago)

  പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് നാളെ വൈകുന്നേരം പ്രസിദ്ധീകരിക്കും....  (1 hour ago)

സഹപാഠിയുടെ പുസ്തകം വായിച്ച് വായനാഘോഷങ്ങള്‍ക്ക് തുടക്കം  (1 hour ago)

Blue Economy എന്താണ് മോദിയുടെ "ബ്ലൂ ഇക്കണോമി" ?  (1 hour ago)

സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി  (1 hour ago)

നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ...  (1 hour ago)

ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ  (2 hours ago)

കേസിൽ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച് ഗുണ്ടാ സംഘം...  (2 hours ago)

Malayali Vartha Recommends