ബാര്‍ ഉടമകള്‍ സമ്മര്‍ദ്ദം ശക്തമാക്കി; ചെലവാക്കിയ കോടികള്‍ തിരികെ പിടിക്കണമല്ലോ
പാതയോരത്തെ ബെവ് കോ ഔട്ട് ലെറ്റുകള്‍ പൂട്ടണമെന്ന ബാര്‍ ഉടമകളുടെ പുതിയ ആവശ്യത്തിനു പിന്നില്‍ കോടികള്‍ കൈക്കൂലി നല്‍കിയതിലുള്ള സമ്മര്‍ദ്ദം .ബാര്‍ തുറക്കാന്‍ കോടികളാണ് ബാര്‍ ഉടമകള്‍ നല്‍കിയത്. അഴിമതിയുടെ കാര്യത്തില്‍ യുഡിഎഫിനും എല്‍ ഡി എഫിനും തമ്മില്‍ വ്യത്യാസമില്ല . കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാറുകള്‍ പൂട്ടാതിരിക്കാന്‍ ബാര്‍ ഉടമകള്‍ കോടികള്‍ കൈക്കൂലി നല്‍കിയിരുന്നു. എന്നിട്ടും പൂട്ടി. അപ്പോഴാണ് എല്‍ ഡി എഫ് അധികാരത്തില്‍ വന്നത്. എല്‍ ഡി എഫ് അധികാരത്തിലെത്തണമെന്നത് ബാര്‍ ഉടമകളുടെ ആവശ്യമായിരുന്നു.
കേരളത്തില്‍ ഇനി ചായ കുടിക്കുന്നതിനേക്കാള്‍ എളുപ്പം മദ്യം കുടിക്കുന്നതായിരിക്കും. കാരണം മദ്യം, ബിയര്‍, കള്ള് എന്നിങ്ങനെ എന്തു വേണമെങ്കിലും കിട്ടുന്ന ഒരു കാലം വരാന്‍ പോവുകയാണ്.
ത്രീസ്റ്റാറിനും മുകളിലുമുള്ള ഹോട്ടലുകള്‍ക്കാണ് ബാര്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പൂട്ടിയ ബാറുകളെല്ലാം ത്രീസ്റ്റാര്‍ ആക്കാനുള്ള ഒരുക്കത്തിലാണ്. അതിനു താഴെയുള്ള സ്ഥലങ്ങളില്‍ ബിയറും വൈനും യഥേഷ്ടം ലദിക്കും. കള്ള് വില്‍പ്പനയും വ്യാപകമാവും.
ബാര്‍ ഉടമകള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം തുടരും. ബെവ് കോ ഔട്ട് ലെറ്റുകളും ബാറുകളും തുറന്നാല്‍ കുടിയന്മാര് ബെവ് കോയില്‍ പോകുമെന്ന ഭയം ബാറുകാര്ക്കുണ്ട്. ഇത്രയും കാലം തങ്ങള്‍ക്കുണ്ടായ നഷ്ടം നികത്തണമെന്നും അവര്‍ ആഗ്രഹിക്കുന്നു. അതിന് കുടിയന്മാരെ പിഴിയണം.ബെവ് കോ മത്സരത്തിനുണ്ടെങ്കില്‍ അതിനു കഴിയാതെ വരും.
സി പി എമ്മിലെ ഫണ്ട് റെയ്സര്മാരാണ് ബാര്‍ തുറക്കാനുള്ള തീരുമാനം എടുപ്പിച്ചത്. പണം വാങ്ങിയവര്‍ തന്നെ ലാഭമുണ്ടാക്കാനുള്ള വഴി ഒരുക്കുമെന്ന് ബാര്‍ ഉടമകള്‍ വിശ്വസിക്കുന്നു. അങ്ങനെ സംഭവിച്ചില്ലെങ്കിലും അവര്‍ക്കൊന്നും ചെയ്യാനാവില്ല. കാരണം ബാര്‍ തുറന്നു കഴിഞ്ഞല്ലോ.
സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിട്ട പശ്ചാത്തലത്തില്‍ അഴിമതിക്കുള്ള വഴികള്‍ അന്വേഷിച്ചു തുടങ്ങും. ആദ്യത്തെ ഒരു വര്‍ഷമാണ് സത് പേര് നിലനിര്‍ത്താനുള്ള സമയം. അവസാനത്തെ ഒരു വര്‍ഷവും അഴിമതി കാണിക്കില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാര്യം നേരേ തിരിച്ചായിരുന്നു. അവസാന കാലത്തായിരുന്നു അഴിമതി മുഴുവന്‍.
സി പി എമ്മിനും ത്രിപുരയിലും കേരളത്തിലും മാത്രമാണ് ഭരണമുള്ളത്. എ.കെ.ജി ഭവനില്‍ കഞ്ഞികുടി മുട്ടാതിരിക്കണ മെങ്കില്‍ പണം വരണം. അതിനു പിണറായിയും കോടിയേരിയും കനിയണം. അച്ചുതാനന്ദന്റെ പ്രസംഗം കൊണ്ടൊന്നും പണം വരില്ല. ജുഡീഷ്യല്‍ അന്വേഷണം എന്ന ഓലപാമ്പ് കാട്ടി അദാനിയെ വിരട്ടിയതും അതിനു വേണ്ടിയാണ്.
https://www.facebook.com/Malayalivartha