നഗരങ്ങളിലെ തട്ടുകടകളും ഇനി ബ്രാന്‍ഡഡ്

തട്ടുകടകള്‍ക്ക് ഒരു ബ്രാന്‍ഡ്, തൊഴിലാളികള്‍ക്ക് ഒരേ വേഷം എന്നിങ്ങനെ തട്ടുകടകളെ നവീകരിക്കാന്‍ ഒരുങ്ങുകയാണ് കേരളം. തെരുവോര കച്ചവടക്കാരുടെ ഉപജീവന സംരക്ഷണത്തിനും നിയന്ത്രണത്തിനുമായി 2014ല്‍ കേന്ദ്രം പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണിത്. 93 നഗരസഭ പ്രദേശങ്ങളിലായി പതിനായിരത്തിലധികം കച്ചവടക്കാരുണ്ടെന്നാണ് നിഗമനം.
ഇവര്‍ക്ക് അടസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കിയും സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്ന ഭക്ഷണ വിപണന ശൃംഖല കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. എല്ലാ നഗര സഭയിലെയും കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും ഏര്‍പ്പെടുത്തും. പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ കാര്‍ഡ് വിതരണം തുടങ്ങി.
https://www.facebook.com/Malayalivartha






















