ഇരിട്ടിയില്‍ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്, പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരം

ഇരിട്ടി കല്ലുമുട്ടി വളവില്‍ ബസ്സ് മറിഞ്ഞ് സ്ത്രീകളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം.ഇരിട്ടിയില്‍ നിന്നും വാണിയപ്പാറയിലേക്ക് പുറപ്പെട്ട റോമിയോ ബസ് ആണ് അപകടത്തില്‍ പെട്ടത് വൈകുന്നേരമാതിനാല്‍ സ്‌കൂള്‍കോളേജ് വിദ്യാര്‍ത്ഥികളുള്‍പ്പെടെ നിരവധി പേര്‍ ബസ്സിലുണ്ടായിരുന്നു.
ഇരിട്ടി പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























