പ്രണയം... ഒടുവില്‍ വിവാഹം... പിന്നെ സംഭവിച്ചത്?

പ്രണയിച്ച് വിവാഹം കഴിച്ചു, ഒടുവില്‍ ഭാര്യ ആത്മഹത്യ ചെയ്തു, ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലും. കോട്ടയം പുതുപ്പള്ളിയിലാണ് ഈ ദുരന്തം അരങ്ങേറിയത്. യുവതി കൈത്തണ്ടയില്‍ കുറിപ്പ് എഴുതിവച്ച ശേഷം ആത്മഹത്യ ചെയ്തതറിഞ്ഞ്, ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അതീവ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണിപ്പോള്‍. വെള്ളിയാഴ്ച രാവിലെ 10.15 ഓടെയായിരുന്നു സംഭവം.
ആറുമാസം മുന്‍പാണ് പുതുപ്പള്ളി പയ്യപ്പാടി നായ്ക്കാനപ്പള്ളി ഷാജിരാജി ദമ്പതികളുടെ മകള്‍ അനുഷ (21)യും പയ്യപ്പാടി പുത്തന്‍വീട്ടില്‍ സുമേഷും (25) വിവാഹിതരായത്. ദിവസവും മദ്യപിച്ചെത്തിയ സുമേഷ് അനുഷയെ ഉപദ്രവിക്കുമായിരുന്നു. ഇതില്‍ മനം നൊന്താണ് അനുഷ ആത്മഹത്യാ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവം നടന്ന ദിവസം രാവിലെ ബോധരഹിതയായ അനുഷയെ തന്റെ അയല്‍വാസിയായ സജയകുമാറിന്റെ വീടിന്റെ തിണ്ണയില്‍ കിടത്തുകയും തുടര്‍ന്ന് സജയകുമാറും സുമേഷും ചേര്‍ന്ന് അനുഷയെ മാങ്ങാനം മന്ദിരം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ അനുഷ അതിനുമുമ്പേ മരിച്ചിരുന്നു.
അനുഷ മരിച്ച വിവരം അറിഞ്ഞതോടെ ആശുപത്രിയില്‍ നിന്നും പോയ സുമേഷ് വീട്ടിലെത്തി കിടപ്പുമുറിയില്‍ തൂങ്ങുകയായിരുന്നുവെന്നുമാണ് സംഭവത്തെ കുറിച്ച പോലീസ് പറയുന്നത്. സുമേഷ് തൂങ്ങി നില്‍ക്കുന്നത് അയല്‍വാസികള്‍ കണ്ടതോടെ സുമേഷിനെ മന്ദിരം ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
അനുഷയുടെ താടിക്കും തലയ്ക്കും മുറിവേറ്റിട്ടുണ്ട്. അനുഷ തൂങ്ങി മരിച്ചതാകാമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണ കാരണം വ്യക്തതമാകുമെന്നും പൊലീസ് പറഞ്ഞു. അനുഷയുടെ കൈവെള്ളയില്‍ തന്റെ മരണത്തിന് കാരണം സുമേഷാണന്ന് പേനകൊണ്ട് എഴുതിയിട്ടുണ്ട്. ശനിയാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha


























