കൊച്ചി മെട്രോ ജനമനസ്സുകളിലൂടെ യാത്ര തുടങ്ങി; സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിന്നും നിരവധിപേരെത്തി; മിനിമം യാത്രാനിരക്ക് 10 രൂപ

കൊച്ചി മെട്രോ ആദ്യ സര്‍വീസ് ആരംഭിച്ചു. രാവിലെ 5.50ന് സ്‌റ്റേഷന്റെ കവാടം തുറന്ന് ടിക്കറ്റ് എടുക്കാന്‍ യാത്രക്കാരെ അനുവദിച്ചു. ആദ്യ സര്‍വീസില്‍ തന്നെ ആയിരങ്ങളാണ് കയറാനെത്തിയത്. ആലുവയില്‍നിന്ന് പാലാരിവട്ടത്തുനിന്നും രാവിലെ ആറിനുതന്നെ സര്‍വീസ് ആരംഭിച്ചു. ഓരോ 10 മിനിറ്റിലും ട്രെയിനുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് 10 വരെ ഒരു ദിവസം 219 സര്‍വീസ്സുകളാണ് മെട്രോ നടത്തുക.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍നിന്നു നിരവധിപേരാണ് ആദ്യ മെട്രോ യാത്രയ്ക്കായി എത്തിയത്. പുലര്‍ച്ചെത്തന്നെ സ്‌റ്റേഷനുവെളിയില്‍ കാത്തുനിന്നവരുമുണ്ട്. ആദ്യ സര്‍വീസുകളിലെ തിരക്ക് പിന്നീടുണ്ടായില്ല. എങ്കിലും ഓഫിസില്‍ പോകാനുള്ള സമയത്ത് തിരക്ക് അധികമാകുമെന്ന കണക്കുകൂട്ടലിലാണ് മെട്രോ അധികൃതര്‍ക്ക്. ആദ്യ സര്‍വീസിന് ടിക്കറ്റ് കൊടുക്കാന്‍ വൈകിയതിനാല്‍ വളരെക്കുറച്ചുപേര്‍ക്കുമാത്രമേ ട്രെയിനില്‍ കയറാനായുള്ളൂ. എങ്കിലും 10 മിനിറ്റിനുള്ളില്‍ അടുത്ത ട്രെയിനെത്തിയതിനാല്‍ ആളുകള്‍ക്ക് ആശ്വാസമായി.
മിനിമം യാത്രാനിരക്ക് 10 രൂപയാണ്. ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശേരി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം എന്നിവയാണു സ്‌റ്റേഷനുകള്‍. സ്‌റ്റേഷനുകളില്‍നിന്നു ടിക്കറ്റെടുത്തു മെട്രോയില്‍ സഞ്ചരിക്കാം. ആലുവയില്‍നിന്നു പാലാരിവട്ടം വരെ 40 രൂപ. 25 മിനിറ്റുകൊണ്ട് ഓടിയെത്തും. ഓരോ സ്‌റ്റേഷനില്‍നിന്നും കെഎസ്ആര്‍ടിസി സര്‍വീസുകളും ക്രമീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























