ജേക്കബ് തോമസ് തിരിച്ചു വന്നു; തിരിച്ചുവരവിൽ സെൻകുമാറിന്റെ കസേര കൊടുത്തു

അവധിക്ക് ശേഷം തിരിച്ചെത്തിയ ജേക്കബ് തോമസിന് ഐ എം ജി ഡയറക്ടര്‍ സ്ഥാനം കൊടുത്തു സര്‍ക്കാര്‍ ഉത്തരവിറക്കി . നേരത്തെ സെന്‍കുമാര്‍ വഹിച്ചിരുന്നു സ്ഥാനത്തേക്കാണ് ജേക്കബ് തോമസിനെ നിയമിച്ചത് .സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് പുനര്‍ നിയമിച്ചതിനെ തുടര്‍ന്ന് ഐഎംജി ഡയറക്ടറുടെ കസേര ഒഴിഞ്ഞുകിടക്കുകയായിരുന്നു.സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഐഎംജി.
വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കുമ്പോഴാണ് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്. ജൂണ്‍ 30ന് സെന്‍കുമാര്‍ സര്‍വീസില്‍ നിന്നു വിരമിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ മുതിര്‍ന്ന ഡിജിപിയായി ജേക്കബ് തോമസ് മാറും. ജേക്കബ് തോമസിനെ ഡിജിപി സ്ഥാനത്തേക്കു തിരിച്ചുകൊണ്ടുവരുന്നതിന് സിപിഎമ്മിനും സിപിഐക്കും താല്‍പ്പര്യമില്ല. അതുകൊണ്ടു തന്നെ പുതിയ ഡിജിപിയായി അദ്ദേഹത്തെ നിയമിക്കുമോയെന്ന് ജൂണ്‍ 30നു ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ.
https://www.facebook.com/Malayalivartha























