വാര്‍ത്താ സമ്മേളനത്തില്‍ മോശമായി സംസാരിച്ചില്ല; വിമര്‍ശനങ്ങളെ ഉള്‍കൊള്ളുന്നു: മുകേഷ്

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ശരിയായ രീതിയിലെന്ന് നടനും എംഎല്‍എയുമായ മുകേഷ്. അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ മോശമായി ഒന്നും സംസാരിച്ചില്ല. വിമര്‍ശനങ്ങളെ ഉള്‍കൊള്ളുന്നെന്നും മുകേഷ് മാധ്യമങ്ങളോടു പറഞ്ഞു. അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോടു കയര്‍ത്ത മുകേഷിന്റേയും ഗണേഷ് കുമാറിന്റേയും നിലപാടില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു.
താരസംഘടനയായ അമ്മ വാര്‍ഷിക യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നടന്‍ മുകേഷ് പൊട്ടിത്തെറിച്ചെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ദിലീപിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ് വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു. സംഘടനയിലെ അംഗങ്ങളുടെ ചോര കുടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വൈസ് പ്രസിഡന്റ് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡന്റ് മോഹന്‍ലാലും വേദിയിലിരിക്കേയാണ് മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുകേഷും ഗണേഷും എത്തിയത്.
https://www.facebook.com/Malayalivartha

























