യാത്രക്കാരോടും കണ്ടക്ടറോടും മോശമായി പെരുമാറി; ഇറക്കിവിട്ടപ്പോള്‍ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റിന്റെ ചില്ല് തകര്‍ത്ത യുവാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസിന്റെ ചില്ല് തകര്‍ക്കുകയും ജീവനക്കാര്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തയാള്‍ പിടിയില്‍. പാലക്കാട് തിരുവനന്തപുരം സര്‍വീസ് നടത്തുന്ന സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റില്‍ തൃശൂര്‍ പുതുക്കാടിന് സമീപമായിരുന്നു സംഭവം. ചൊവ്വാഴ്ച രാത്രിയാണ് രാജേഷ് എന്ന യുവാവ് മയക്കുമരുന്ന് ലഹരിയില്‍ ആക്രമണം നടത്തിയത്.
തൃശൂരില്‍ നിന്നാണ് ഇയാള്‍ ബസില്‍ കയറിയത്. ടിക്കറ്റെടുക്കാന്‍ തയ്യാറാകാത്ത രാജേഷ് യാത്രക്കാരോടും കണ്ടക്ടറോടും ബഹളമുണ്ടാക്കി. സ്ത്രീകളോട് മോശമായി പെരുമാറിയതോടെ തലോര്‍ എന്ന സ്ഥലത്ത് ഇയാളെ ഇറക്കിവിടാന്‍ ശ്രമിച്ചു. ഇതോടെ ഇയാള്‍ ഡ്രൈവര്‍ സുദീഷ് കുമാര്‍, കണ്ടക്ടര്‍ രാഹുല്‍ എന്നിവരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു.
പുറത്തിറങ്ങിയ രാജേഷ് ബസിന്റെ സൈഡ് ഗ്‌ളാസ് തകര്‍ത്തു. ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പൊലീസ്, യാത്രക്കാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും സ്ത്രീകളെ അസഭ്യം പറഞ്ഞതുമടക്കം വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























