സിസിടിവി ക്യാമറ ദൃശ്യം കണ്ടവര്‍ ഒരേ സ്വരത്തില്‍ ചോദിക്കുന്നു;നീ എന്തൂട്ട് കള്ളനാടാ

മനുഷ്യന്‍ അവന്റെ ഭൗതിക നേട്ടങ്ങള്‍ സൂക്ഷിച്ച് വയ്ക്കാന്‍ തുടങ്ങിയ കാലം മുതലേ കള്ളന്മാരുമുണ്ട്. എന്നാല്‍ സിസിടിവി ക്യാമറ വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയ കാലഘട്ടം മുതലാണ് കള്ളന്മാരുടെ നീക്കം ഒരു സിനിമ കാണുന്നതുപോലെ നമുക്ക് കാണാന്‍ സാധിക്കുന്നത്. ഓരോ അനക്കവും നാം പകര്‍ത്തി.
എന്നാല്‍ അത്ര അപൂര്‍വമായിട്ടല്ലാതെ കള്ളന്മാരുടെ ചില അബദ്ധവും ക്യാമറകളില്‍ പതിയാറുണ്ട്. ഇപ്പോള്‍ അതുപോലെ ഒരു വീഡിയോ വൈറലാവുകയാണ്. ഒരു ഭിത്തിയിലുളള ജനാല മുറിയുടേതാണെന്നോര്‍ത്ത് കള്ളന്‍ കയറുകയാണ്. എന്നാല്‍ ആ ജനാല ഒരുഭാഗം തുറന്നുകിടക്കുന്ന ഒരു ഹോളിലേക്കാണ് കള്ളനെ പ്രവേശിപ്പിക്കുന്നത്. തുറന്നുകിടന്ന ഭാഗത്തുകൂടി പുറത്തുവന്ന കള്ളന്‍ മോഷണ ശ്രമം ഉപേക്ഷിച്ച് ദേഷ്യത്തില്‍ നടന്നകലുന്നു.
https://www.facebook.com/Malayalivartha

























