നടിയെ ആക്രമിച്ച സംഭവം: ഗൂഢാലോചന അന്വേഷിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തിയത് ശരിയായില്ല; അതൃപ്തി അറിയിച്ച് ഡിജിപി

കൊച്ചിയില്‍ യുവ നടി ആക്രമണത്തിനിരയായ സംഭവത്തിന്റെ അന്വേഷണത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അതൃപ്തി. ഗൂഡാലോചനയെക്കുറിച്ച് അന്വേഷണം നടത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തിയത് ശരിയായില്ലെന്ന് ഡിജിപി അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചു.
മുഖം നോക്കാതെ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നും അന്വേഷണത്തിന്റെ വിവരങ്ങള്‍ എല്ലാ ദിവസവും തനിക്ക് കൈമാറണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തിന്റെ പരിധിയില്‍ നടന്‍ ദിലീപിനേയും സംവിധായകന്‍ നാദിര്‍ഷേയും ഉള്‍പ്പെടുത്തുമെന്നും ബെഹ്‌റ പറഞ്ഞു. അന്വേഷണത്തിന്റെ പൂര്‍ണ ചുമതല ഐ ജി ദിനേന്ദ്രേ കശ്യപിനും മേല്‍നോട്ട ചുമതല എഡിജിപി ബി സന്ധ്യയ്ക്കുമായിരിക്കുമെന്നും ഡി ജി പി അറിയിച്ചു.
അതേസമയം, കേസില്‍ ചില നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. പള്‍സര്‍ സുനിയും ദിലീപും ഒരുമിച്ചുള്ള ചിത്രങ്ങളാണ് പൊലീസിന് ലഭിച്ചത്. പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു നേരത്തേ ദീലീപ് പറഞ്ഞിരുന്നത്. ദിലീപ് ചിത്രം ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ സുനി എത്തിയിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും ഒരുമിച്ചുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്.
https://www.facebook.com/Malayalivartha

























