മുന്‍കൂര്‍ ജാമ്യം തേടി ഇരുവരും ഹൈക്കോടതിയിലേക്ക്; മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച പുരോഗമിക്കുന്നു

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അനുദിനം കുരുക്ക് മുറുകവെ ആരോപണവിധേയരായ നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷായും ഹൈക്കോടതിയെ സമീപിക്കുന്നു. മുന്‍കൂര്‍ ജാമ്യം തേടുന്നതിന് വേണ്ടിയാണ് ഇവര്‍ ഹൈക്കോടതിയിലേക്ക് നീങ്ങുന്നത്. ഇതിന്റെ ഭാഗമായി മുതിര്‍ന്ന അഭിഭാഷകരുമായി ഇരുവരും ചര്‍ച്ച നടത്തി.
അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് സൂചനകള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ നടന്‍ ദിലീപ് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള കൊച്ചിയിലെ ഒരു പ്രമുഖ അഭിഭാഷകനെ കണ്ടിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനുള്ള അപേക്ഷ നല്‍കേണ്ട എന്ന ഉപദേശമാണ് അഭിഭാഷകന്‍ നല്‍കിയതെന്നാണ് സൂചന.എന്നാല്‍ പിന്നീട് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചുവെന്നും പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം തന്നെ ഹര്‍ജി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ, അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച വിവരങ്ങളും മൊഴികളും തമ്മിലുള്ള വൈരുദ്ധ്യം മനസിലാക്കാന്‍ രണ്ടു പേരെയും വീണ്ടും ചോദ്യം ചെയ്യും. ഭദ്രമായ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. പള്‍സര്‍ സുനി ജയിലില്‍ നിന്ന് നാദിര്‍ഷയെ ഫോണില്‍ വിളിച്ചതും പൊലീസ് കണ്ടെത്തി. തൃശൂരിലെ ദിലീപിന്റെ ഷൂട്ടിംഗ് സ്ഥലത്ത് പള്‍സര്‍ സുനി രണ്ടു ദിവസം െ്രെഡവറായി പ്രവര്‍ത്തിച്ചെന്നും പൊലീസ് സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha

























