ഇനിയൊന്നും നോക്കില്ല... മാധ്യമങ്ങളുടെ മുമ്പില്‍ മനസു തുറന്ന് പള്‍സര്‍ സുനി; സിനിമാ ലോകത്തെ വന്‍ സ്രാവുകളെ തുറന്നു കാട്ടുമെന്ന് മുന്നറിയിപ്പ്

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ സുനിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ മാധ്യമങ്ങളുടെ മുമ്പില്‍ മനസ് തുറന്നു. സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്നാണ് സുനി തുറന്ന് പറഞ്ഞത്. ബാക്കിയൊന്നും സംസാരിക്കാന്‍ സുനിയ്ക്കായില്ല.
അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സുനിയെ ഹാജരാക്കിയത്. അതേ സമയം പള്‍സര്‍ സുനിയ്ക്കായി പ്രമുഖ അഭിഭാഷകന്‍ അഡ്വ.ബി എ ആളൂര്‍ ഇന്ന് കോടതിയില്‍ ഹാജരായി. വന്‍ സ്രാവുകളോ ചെറിയ സ്രാവുകളോ ആണെന്ന് ഉടനറിയാമെന്ന് ആളൂരും പറഞ്ഞു. എന്നാല്‍ ജാമ്യാപേക്ഷ നല്‍കേണ്ടതില്ല എന്ന നിലപാടാണ് അഭിഭാഷകനായ അഡ്വ. ബി എ ആളൂര്‍ അറിയിച്ചത്. ഈയൊരവസ്ഥയില്‍ പുറത്തിറങ്ങേണ്ട എന്നാണ് നിയമോപദേശം. ജയിലിന് പുറത്തിറങ്ങിയാല്‍ ആരെങ്കിലും അപായപ്പെടുത്തുമെന്ന് സുനിക്കും ഭയമുണ്ട്.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട നിര്‍ണായക ശാസ്ത്രീയ തെളിവുകള്‍ കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. നടിയെ ആക്രമിച്ചത് പള്‍സര്‍ സുനിയാണെന്ന് തെളിയിക്കുന്ന ഫോറന്‍സിക് ഫലങ്ങളാണ് പുറത്തുവന്നത്. ആക്രമിക്കപ്പെട്ട ദിവസം നടി ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്നും പള്‍സര്‍ സുനിയുടെ ശരീര സ്രവങ്ങള്‍ ഫോറന്‍സിക് വിഭാഗത്തിന് ലഭിച്ചിരുന്നു.
പിടിയിലായ ശേഷം പള്‍സര്‍ സുനിയുടെ രക്തസാമ്പിള്‍ പൊലീസ് ശേഖരിച്ചിരുന്നു. വസ്ത്രത്തിലെ ശരീരസ്രവവും സുനിയുടെ രക്തവും തമ്മില്‍ ക്രോസ്മാച്ച് ചെയ്തതോടെ കേസില്‍ പള്‍സര്‍ സുനി ശിക്ഷിക്കുമെന്ന് ഉറപ്പായതായി നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
https://www.facebook.com/Malayalivartha

























