നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ സാമ്പത്തിക ഇടപാടുകള്‍ തേടി അന്വേഷണസംഘം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ സാമ്പത്തിക ഇടപാടുകള്‍ തേടി അന്വേഷണസംഘം. കൃത്യത്തിന് മുന്പ് സുനില്‍കുമാറിന് എവിടെനിന്നെങ്കിലും പണം കിട്ടിയി!ട്ടുണ്ടോ എന്നറിയാനാണ് ശ്രമം. കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്.
നടിയെ ആക്രമിച്ച സംഭവം ക്വട്ടേഷനാണെങ്കില്‍ മുഖ്യപ്രതി സുനില്‍കുമാറിന് കൃത്യത്തിന് മുന്പ് കുറച്ചുപണം കിട്ടിയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് അന്വേഷണസംഘം കണക്കുകൂട്ടുന്നത്. സിനിമാ യൂണിറ്റില്‍ െ്രെഡവറായ സുനില്‍കുമാറിന് ജോലിയിലൂടെ ലഭിക്കുന്ന പണത്തിന് പരിമിതിയുണ്ട്. ക്വട്ടേഷനാണെങ്കില്‍ മുന്‍ഒരുക്കങ്ങള്‍ക്കും ആളെക്കൂട്ടുന്നതിനുമായി പണം കിട്ടിയിട്ടുണ്ടാകെന്നാണ് കണക്കുകൂട്ടല്‍. പണം കിട്ടിയത് പക്ഷേ ബാങ്കിലൂടെയാവാന്‍ സാധ്യതയില്ല. സുനില്‍കുമാറിന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടോ, സംഭവത്തിന് തൊട്ടുമുന്പുളള ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ഇടപാടിലൂടെയോ മറ്റോ സാധനങ്ങള്‍ വാങ്ങിയിട്ടുണ്ടോ, ഏതെങ്കിലും വലിയ ഹോട്ടുലുകളില്‍ പോയി ഭക്ഷണം കഴിച്ചിട്ടുണ്ടോ, ആരില്‍നിന്നെങ്കിലും കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടുണ്ടോ, ബന്ധുക്കള്‍ക്കാര്‍ക്കെങ്കിലും പണം നല്‍കിയിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പരിശോധിക്കുന്നത്.
സംഭവത്തിന് മുന്പുളള ദിവസങ്ങളില്‍ സുനില്‍കുമാര്‍ എന്തെക്കെ ചെയ്തു എന്നത് ഇതിനായി പ്രത്യേകംഅന്വേഷിക്കുന്നുണ്ട്. എന്നാല്‍ സംഭവത്തിനുശേഷം ഒളിവില്‍ പോയ സുനില്‍കുമാറിന്റെ പക്കല്‍ കാര്യമായ പണമില്ലായിരുന്നുവെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കൃത്യത്തിനുമുന്പ് എപ്പോഴെങ്കിലും കാവ്യാ മാധവന്റെ ഉടമസ്ഥതയിലുളള ലക്ഷ്യയില്‍ നിന്ന് സുനില്‍ കുമാറിന് പണം നല്‍കിയിട്ടുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇവിടുത്തെ ജീവനക്കാര്‍ അടക്കമുളളവരുടെ മൊഴി രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha

























