ഐ ജി കശ്യപും ഡി ജി പി ലോക്‌നാഥ് ബെഹ്‌റയുമായി ഇപ്പോള്‍ ഈ കൂടി കാഴ്ച്ച എന്തിന്?

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ഐ.ജി കശ്യപും ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുമായി കൂടി കാഴ്ച്ച നടത്തുന്നു. ദിലീപ്, കാവ്യ, നാദീര്‍ഷ എന്നിവരെ ഉടന്‍ അറസ്‌റ് ചെയ്യുമെന്ന അഭ്യുഹം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും കൂടിക്കാഴ്ച നടക്കുന്നത്. ഈ കൂടി കാഴ്ച വളരെ നിര്‍ണായകമാണ്. ഇതിലായിരിക്കും കേസിന്റെ ഭാവിയും...
അതേസമയം കേസില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്നും ലോക് നാഥ് ഐജി കശ്യപിനെ അറിയിക്കും.. ഈ ഒരു കൂടിക്കാഴചയില്‍ ഡിജിപിയുടെ നിര്‍ദ്ദേശം അനുസരിച്ചായിരിക്കും കേസിന്റെ ഭാവി. ലോക്‌നാഥ് നേരത്തെ ഡിജിപി ആയിരുന്ന സമയത്തതാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. ഉടന്‍ തന്നെ കേസില്‍ പ്രതിയായ സുനിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചതും. എന്നാല്‍ കേസിന്റെ ഗൂഢാലോചനയെ പറ്റി അനേഷിക്കാത്തതും അന്ന് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.
അന്ന് തന്നെ ദിലീപ് ഉള്‍പ്പെടെയുള്ള താരങ്ങളുടെ പേരുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും അത് മുഖവിലയ്ക്ക് എടുക്കാന്‍ ബെഹ്‌റ തയ്യാറായില്ല. ഇത് രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ഡിജിപിയായി സെന്‍കുമാര്‍ വന്നതോടെ കാര്യങ്ങള്‍ തിരിഞ്ഞു മറിഞ്ഞു. ഇതോടൊപ്പം മഞ്ജുവിന്റെ നേതൃത്വത്തിലുള്ള വനിതാ കൂട്ടായ്മ മുഖ്യമന്ത്രിയ്ക്ക് പരാതിയും നൽകി. അങ്ങനെയാണ് കേസ് രണ്ടാമതും ഉയര്‍ന്നു വന്നത്. ഇതോടെ ദിലീപിനെയും നാദിര്‍ഷായെയും വിളിച്ച് വരുത്തി പാതിരാത്രിവരെ ചോദ്യം ചെയ്തതും. എന്നാല്‍ സെന്‍കുമാര്‍ വിരമിച്ചപ്പോള്‍ ലോക്‌നാഥ് ബെഹ്‌റ വീണ്ടും എത്തി. തുടര്‍ന്നാണ് ശക്ത്തമായ അന്വേഷണം നടത്താന്‍ ബെഹ്‌റ നിര്‍ദ്ദേശം നൽകിയത്.
ഇതോടെയാണ് ദിലീപ്, സുഹൃത്ത് നാദിര്‍ഷാ, കാവ്യ, കാവ്യയുടെ 'അമ്മ എന്നിവര്‍ക്കെതിരെ തെളുവുകള്‍ പോലീസ് ശേഖരിച്ചത്. അങ്ങനെ കേരളം ആകാംക്ഷയോടെ ഇതിന്റെ വിധി എന്താണെന്ന് കാത്തിരിക്കെയാണ് ഇരുവരുടെയും കൂടിക്കാഴ്ച്ച ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ അനന്തര ഫലം എന്താകുമെന്ന്ഇനി കാത്തിരിക്കാം...
https://www.facebook.com/Malayalivartha

























