കൊട്ടിഘോഷിച്ച എല്ലാ അന്വേഷണവും പോലെ ഈ കേസ് അട്ടിമറിക്കപ്പെടരുത്: ഇരക്ക് നീതി കിട്ടേണ്ടത് സമൂഹത്തിന്റെ ആവശ്യം

നാടകീയ നീക്കങ്ങളോടെ അന്വേഷണത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ ശേഖരിച്ച പോലീസ് അന്വേഷണത്തിന്റെ അവസാനഘട്ടത്തിലെത്തി. ഐജി ദിനേന്ദ്ര കശ്യപിന് ഇന്നലെ ഡിജിപി നല്‍കിയ നിര്‍ദ്ദേശം വേണ്ടത്ര തെളിവുകളും ഉപതെളിവുകളും കിട്ടിയതിനുശേഷം മാത്രം മതി. അറസ്റ്റും കസ്റ്റ്ഡിയിലെടുക്കലുമെന്നാണ്.
ഇന്നലെ അപ്പുണ്ണിയെ അറസ്റ്റു ചെയ്യാന്‍ ഉറച്ച തീരുമാനമെടുത്ത പോലീസ് വൈകിട്ടോടെ ചുവടുമാറ്റി. അന്വേഷണം അട്ടിമറിക്കാന്‍ അണിയറയില്‍ ആസൂത്രിത നീക്കമാണ് നടക്കുന്നത്. അറ്‌സ്റ്റു നീട്ടി ക്കൊണ്ടു പോയി പ്രതികളെന്നു സംശയിക്കുന്നവര്‍ക്ക് നിയമ പരിരക്ഷ ഉറപ്പു വരുത്തുകയും തെളിവുകള്‍ നശിപ്പിക്കുവാന്‍ പരമാവധി അവസരമൊരുക്കുകയുമാണ് ചില കേന്ദ്രങ്ങള്‍ ചെയ്യുന്നത.് ദിലീപിനെ ഒഴിവാക്കി നാദിര്‍ഷയെയും അപ്പുണ്ണിയെയുമൊക്കെ കുടുക്കി കേസവസാനിപ്പിക്കാനുള്ള ചില ഫോര്‍മുലകളും ചര്‍ച്ചയിലാണ്.
ദിലീപിന്റെയും സഹായികളുടെയും ഈ ദിവസങ്ങളിലുള്ള മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളും നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ ഉറച്ച തെളിവുകള്‍ക്കായി ഐജി കശ്യപ് തന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരെ കൊണ്ട് സിബിഐ മോഡല്‍ അന്വേഷണമാണ് നടത്തിയത്.
നാദിര്‍ഷും ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന എഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഒരു വിധ വിവരങ്ങളും കൈമാറാതിരിക്കാന്‍ ഐജി കശ്യപ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ പോലീസിലെ ഉന്നതരായ ചിലര്‍ക്ക് സിനിമാ മേഖലയിലെ പ്രമുഖരുമായുള്ള അടുപ്പം ഉപയോഗിച്ച് തലസ്ഥാനത്തെ രണ്ടു നിര്‍മ്മാതാക്കളുടെ സഹായത്തോടെ ദിലീപിനായി നീക്കങ്ങള്‍ നടത്തുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഒരുന്നത സിപിഎം നേതാവും എറണാകുളത്തെ ഒരു ബിസിനസുകാരനും നിരവധി രാഷ്ട്രീയ നേതാക്കളെ കണ്ട് പിന്തുണ തേടി കഴിഞ്ഞു.
ദിലീപിനെ അറസ്റ്റു ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കാനുള്ള പരമാവധി ശ്രമങ്ങളാണ് ഇന്നസെന്റും മുകേഷും പയറ്റുന്നത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മനസ്സു തുറന്നിട്ടില്ല . മുഖ്യമന്ത്രിയുടെ മനസ്സറിഞ്ഞേ ഡിജിപി ബെഹ്‌റ എന്തു നീക്കത്തിനും മുതിരൂ. ദിലീപിന്റെ സിനിമയായ മിസ്റ്റര്‍ ഡിങ്കന്റെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ച ഡിജിപി ബഹ്‌റയും വിവാദത്തിലകപ്പട്ട കാഴ്ചയാണ് കേരളം കാണുന്നത്. വന്‍ സ്രാവുകള്‍ വലപൊട്ടിച്ച് പുറത്തു കടക്കുമോ കേരളം കാത്തിരിക്കുന്നു
https://www.facebook.com/Malayalivartha

























