യുവതാരങ്ങളും സംവിധായകരും അമ്മയുടെ നിലപാടിനെതിര്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ നേതൃത്വം ദിലീപിനെ മാത്രം സംരക്ഷിക്കാന്‍ നിലപാട് സ്വീകരിക്കുന്നതിലും ചില അംഗങ്ങള്‍ നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിലും യുവതാരങ്ങള്‍ക്ക് അതൃപ്തി. എന്നാല്‍ തങ്ങളുടെ കരിയറിനെ ഭയന്ന് അവരാരും ഇക്കാര്യത്തില്‍ പരസ്യപ്രതികരണമോ, അഭിപ്രായമോ പറഞ്ഞില്ലെന്ന് മാത്രം.
യുവതാരങ്ങളുടെയും സംവിധായകരുടെയും സിനിമകള്‍ ഒതുക്കാന്‍ ദിലീപ് നേതൃത്വം നല്‍കുന്ന സംഘടനകള്‍ ബോധപൂര്‍വമായി ശ്രമിക്കുന്നുണ്ടെന്ന് അവര്‍ക്ക് പരാതിയുണ്ട്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് അന്‍വര്‍ റഷീദിനും അമല്‍ നീരദിനും സംഭവിച്ചത്. എന്നാല്‍ സംഘടനാ യോഗങ്ങളില്‍ ദിലീപ് ഇവര്‍ക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിച്ച് വന്നിരുന്നത്. അതിന് ശേഷം രഹസ്യ തീരുമാനങ്ങള്‍ നടപ്പിലാക്കുകയായിരുന്നോ എന്ന് സംശയമുണ്ട്.
അമ്മയുടെ ജനറല്‍ ബോഡി യോഗം ചേരും മുമ്പ് നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍, കൊച്ചിയിലുണ്ടായിരുന്നിട്ടും പൃഥ്വിരാജ് പങ്കെടുത്തിരുന്നില്ല. കാരണം നടിയെ ആക്രമിച്ച സംഭവത്തില്‍ ആദ്യം നടിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും അവരെ തന്റെ സിനിമയില്‍ നായികയാക്കുകയും ചെയ്തത് പൃഥ്വിരാജായിരുന്നു. പൃഥ്വിരാജിന്റെ അഭിനയത്തിന്റെ തുടക്ക കാലത്ത് ദിലീപ് അയാളെ ഒതുക്കാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. കമലിന്റെ പെരുമഴക്കാലം എന്ന സിനിമയില്‍ പൃഥ്വിരാജിന് വച്ചിരുന്ന വേഷം ദിലീപ് ചോദിച്ച് വാങ്ങുകയായിരുന്നു. അതിന് മുമ്പും പൃഥ്വിരാജിന് മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും അടക്കമുള്ളവരുടെ പലനിലപാടുകളിലും വിയോജിപ്പുണ്ടായിരുന്നു. അതൊക്കെ പരസ്യമായി പറഞ്ഞിട്ടുമുണ്ട്.
പൃഥ്വിരാജിന് മുമ്പ് കുഞ്ചാക്കോബോബനെ ഒതുക്കാനാണ് ദിലീപ് ശ്രമിച്ചത്. അടുത്തിടെ പ്രമുഖനായ ഒരു പത്രപ്രവര്‍ത്തകന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ അന്‍വര്‍ റഷീദിനും അമല്‍ നീരദിനും എതിരെ ദിലീപ് നേതൃത്വം നല്‍കുന്ന സംഘടന അപ്രഖ്യാപിത വിലക്ക് കല്‍പ്പിച്ചതോടെ ഫഹദ് ഫാസില്‍, ആഷിഖ് അബു തുടങ്ങിയ പുതുതലമുറയിലെ എല്ലാവരും രംഗത്തെത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























