ഇല്ലാത്ത നിയമത്തിന്റെ മറവില്‍ ഫിലിംചേംബര്‍ പുതിയ നിര്‍മാതാക്കളില്‍ നിന്ന് തട്ടുന്നത് കോടികള്‍

ഇല്ലാത്ത നിയമത്തിന്റെ മറവില്‍ ഫിലിംചേംബര്‍ നിര്‍മാതാക്കളില്‍ നിന്ന് വര്‍ഷങ്ങളായി കോടികള്‍ വാങ്ങുന്നു. ഒരു തരത്തില്‍ പറഞ്ഞാലിത് തട്ടിപ്പ് തന്നെയാണ്. ഒരു സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നത് ഫിലിംചേംബറിലാണ് . ഇങ്ങനെ ചെയ്യണം എന്ന് കൃത്യമായ ഒരു നിയമമില്ല. വളരെ കാലമായി നിലനില്‍ക്കുന്ന ഒരു രീതിയാണ് ഇത് . ഒരു സിനിമ സെന്‍സറിങ്ങിന് അപേക്ഷിക്കുമ്പോള്‍ ഫിലിം ചേമ്പറില്‍ നിന്നുള്ള ടൈറ്റില്‍ രജിസ്‌ട്രേഷനും പബ്ലിസിറ്റി ക്ലിയറന്‍സും നല്കണം എന്ന് ആവശ്യപ്പെടാറുണ്ട്.
വിവരാവകാശ നിയമ പ്രകാരം സെന്‍സര്‍ ബോര്‍ഡിനോട് ചോദിച്ചപ്പോള്‍ ഇത് ഇല്ലെങ്കിലും സെന്‍സര്‍ ചെയ്ത് നല്‍കും ഇങ്ങനെ സിനിമകള്‍ ഫിലിംചേംബറില്‍ രജിസ്റ്റര്‍ ചെയ്യണം എന്ന ഒരു നിയമമില്ല എന്ന മറുപടിയാണ് ലഭിച്ചതെന്ന് സംവിധായകന്‍ ഡോ.ബിജു പറഞ്ഞു.
ഇപ്പോഴും ഫിലിം ചേമ്പറില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ ഒരു നടപടി പോലെ എല്ലാ സിനിമകളും ചെയ്യാറുണ്ട്. അതിന് ഏതാണ്ട് 25000 രൂപ ചിലവ് വരും. നിങ്ങള്‍ പുതിയ ഒരു സംവിധായകനോ നിര്‍മാതാവോ ആണ് എന്നിരിക്കട്ടെ. നിങ്ങളുടെ സിനിമ രജിസ്റ്റര്‍ ചെയ്യുവാനായി നിങ്ങള്‍ ഫിലിം ചേംബറിനെ സമീപിക്കുന്നു. അവര്‍ ഉടനെ അങ്ങ് രജിസ്റ്റര്‍ ചെയ്തു തരികയല്ല. നിര്‍മാതാവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഫിലിം ചേമ്പറില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. സംവിധായകനും മറ്റ് പ്രധാന സാങ്കേതിക വിദഗ്ദ്ധരും സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയില്‍ അംഗത്വം ഉണ്ടെങ്കിലേ ഫിലിം ചേമ്പറില്‍ സിനിമ രജിസ്റ്റര്‍ ചെയ്യാനാകൂ. അതുകൊണ്ട് അതൊക്കെ ആദ്യം ചെയ്തിട്ട് വരാനാണ് ചേംബര്‍ നിര്‍ദ്ദേശിക്കുന്നത്.
നിര്‍മാതാക്കളുടെ സംഘടനയില്‍ ഏതാണ്ട് 75000 രൂപ നല്‍കിയാലേ അംഗത്വം ലഭിക്കൂ. സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയില്‍ പല സാങ്കേതിക വിദഗ്ധര്‍ക്കും അംഗത്വം എടുക്കണം എങ്കില്‍ ലക്ഷങ്ങള്‍ ആണ് അംഗത്വ ഫീസ്. അല്ലെങ്കില്‍ താല്‍ക്കാലിക മെമ്പര്‍ഷിപ് എങ്കിലും നിര്‍ബന്ധമായും എടുത്തേ പറ്റൂ. അതായത് ഇത് ഒരു ചെയിന്‍ ആണ്. ഒരു സിനിമ സെന്‍സര്‍ ചെയ്യണമെങ്കില്‍ ഫിലിം ചേമ്പറില്‍ സിനിമയുടെ പേരും പബ്ലിസിറ്റി ക്ലിയറന്‍സും രെജിസ്റ്റര്‍ ചെയ്യണം.
ഫിലിം ചേമ്പറില്‍ ഇത് ചെയ്യണമെങ്കില്‍ നിര്‍മാതാക്കളുടെ സംഘടനയിലും സാങ്കേതിക പ്രവര്‍ത്ഥകാരുടെ സംഘടനയിലും അംഗത്വം എടുത്തേ മതിയാകൂ. ഈ അംഗത്വം ഒക്കെ എടുത്ത് വരുമ്പോള്‍ ഏതാനും ലക്ഷങ്ങള്‍ കൂടി കൂടുതലായി നല്‍കേണ്ടി വരും. ഇതിന് പുറമെ ആണ് സംഘടനാ അംഗത്വം ഇല്ലെങ്കില്‍ സിനിമയില്‍ പ്രധാന സാങ്കേതിക മേഖലകളില്‍ ജോലി ചെയ്യാന്‍ സാധിക്കില്ല എന്ന (അപ്രഖ്യാപിത) നിയമവും നില നില്‍ക്കുന്നത് .
https://www.facebook.com/Malayalivartha

























